നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാ ണ് ജയരാജന്‍ കോടതിയില്‍ ഹാജരാകുന്നത്.
തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്ന് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായാ ണ് ജയരാജന്‍ കോടതി യില്‍ ഹാജരാകുന്നത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.
കേസില്‍ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതി യില്‍ നേരത്തേ ഹാജരായിരുന്നു. എന്നാല്‍ പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അ സുഖം കാരണം ഹാജരാകാനാവില്ലെന്ന് ജയരാജ ന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുക യായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയും പ്രതികളുടെ വിടുതല്‍ ഹര്‍ജിയും മേല്‍ക്കോടതികള്‍ തള്ളിയതോടെയാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. 2015 മാര്‍ച്ച് 13നായിരുന്നു കേസിന് ആസ്പദമായ സംഭവം. കെ എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം എല്‍ എമാരുടെ പ്രതിഷേധം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.