Breaking News

ഇ പിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം: കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം ; റിസോര്‍ട്ട് വിവാദത്തില്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്

ആരോപണത്തിന്മേല്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല. ജയരാജന്‍ മന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങി യതാണ് ഈ അഴിമതിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു

കണ്ണൂര്‍: ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ കോടതിയെ സമീ പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന് കെപിസിസി പ്രസി ഡന്റ് കെ സുധാകരന്‍. ആരോപണ ത്തിന്മേല്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര കാര്യ മല്ല. ജയരാജന്‍ മന്ത്രിയായിരിക്കു മ്പോള്‍ തുടങ്ങിയതാണ് ഈ അഴിമതിയെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജയരാജന്‍ മന്ത്രിയായിരിക്കുമ്പോഴാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം. അതുകൊണ്ടുത ന്നെ ഇത് സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നമായി കാണാന്‍ കഴിയില്ല. സാമ്പത്തിക ഇടപാടാണ്. എവിടെ നിന്ന് സമ്പത്ത് വന്നു എന്നതൊരു ചോദ്യമാണ്. ജയരാജന്റെ മകന് ദുബായില്‍ പെട്രോളിയത്തിന്റെ ക്ലി യറിങ്ങ് യൂണിറ്റ് ഉണ്ടെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചിട്ടുള്ളത്.

റിസോര്‍ട്ടിനും കോടികളുടെ ഇന്‍വെസ്റ്റ്മെന്റ് ഉണ്ടായിട്ടില്ലേ. ഈ ഇന്‍വെസ്റ്റ്മെന്റ് എവിടെ നിന്നും വന്നു എന്നത് ഒരു ചോദ്യമല്ലേ. ഇത് ഒരു പാര്‍ട്ടിയുടെയോ, വ്യക്തിയു ടേയോ ആഭ്യന്തര കാര്യമാണോയെന്ന് സു ധാകരന്‍ ചോദിച്ചു. ഒരു മന്ത്രിയെന്ന നിലയ്ക്ക് അധികാരം ദുര്‍വിനിയോഗം ചെയ്ത് സമ്പത്തുണ്ടാക്കിയാല്‍ അതെങ്ങനെയാണ് സ്വന്തം കാര്യമാകുന്നത്?. അഭ്യന്തര കാര്യമാകുന്നതെങ്ങനെയാണ്?.

അങ്ങനെയെങ്കില്‍ ഏതെങ്കിലും ഒരു മന്ത്രി അഴിമതി കാണിച്ചാല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ?. കെ സുധാകരന്‍ ചോദിച്ചു. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് മുമ്പേ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. താന്‍ ത ന്നെ ഇതേ വിഷയത്തില്‍ ഒന്നോ രണ്ടോ വാര്‍ത്താസമ്മേളനം നടത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് പി കെ കു ഞ്ഞാലിക്കുട്ടി പറഞ്ഞതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അദ്ദേഹത്തി ന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അതില്‍ പ്രതികരണത്തിനില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.