കണ്ണൂർ : മുഖ്യമന്ത്രിക്കും മറ്റുമെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ സമ്മർദവും ഭീഷണിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ കസ്‌റ്റംസ്, ഇഡി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. തലശേരി തിരുവങ്ങാട്ടെ എൻ വി ജിതേഷാണ് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ബിജെപി നേതാക്കൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു.
നയതന്ത്ര ബാഗേജിലൂടെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തിയതായി വാർത്ത വന്ന ദിവസംതന്നെ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ പുകമറ സൃഷ്ടിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ശ്രമിച്ചു. ആരോപണം കളവാണെന്ന് പിന്നീട് തെളിഞ്ഞു. നയതന്ത്ര ബാഗേജിലൂടെയല്ല സ്വർണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതും തെറ്റാണെന്നു വ്യക്തമായി. ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവി മേധാവി അനിൽ നമ്പ്യാർ പ്രധാനപ്രതിയുമായി നടത്തിയ ഇടപെടലും പുറത്തുവന്നു.
സ്വർണക്കടത്തുകേസ് സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞപ്പോഴാണ് ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിത്. തുടർന്ന് മന്ത്രിമാർക്കും സിപിഐ എം നേതാക്കൾക്കുമെതിരെ ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം ഉണ്ടായി. വ്യാജരേഖകൾ സൃഷ്ടിച്ചും മൊഴികൾ രേഖപ്പെടുത്തിയും സിപിഐ എം നേതാക്കളെയും സർക്കാർ സാരഥികളെയും കേസിൽപ്പെടുത്താൻ ബിജെപി നേതാക്കളും ഇഡി, കസ്‌റ്റംസ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ട്.
മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ബിജെപി നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിവാക്കുന്നു. ഇതുസംബന്ധിച്ച് തെളിവുകളും ദൃക്‌സാക്ഷി മൊഴികളും പുറത്തുവന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ക്കെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം വേണമെന്നാണ് പരാതി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.