Breaking News

ഇസ്ലാമിക രീതിയിലുള്ള വസ്ത്രം ധരിക്കുന്നില്ല ; സ്ത്രീകള്‍ എന്‍ജിഒകളില്‍ ജോലി ചെയ്യേണ്ട; വിലക്കുമായി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലി ബാന്‍. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യു ന്നതിനെ യാണ് വിലക്കിയിരിക്കുന്നത്. വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ല ന്നാരോപിച്ചാണ് നടപടി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ ജോലിക്ക് പോകുന്നതിനെയും വിലക്കി താലിബാന്‍. ദേശീയ, അന്താരാഷ്ട്ര എന്‍ജിഒകളില്‍ ജോലി ചെയ്യു ന്നതിനെയാണ് വിലക്കിയിരിക്കുന്നത്. വസ്ത്രധാരണത്തില്‍ ഇസ്ലാമിക രീതികള്‍ പിന്തുടരുന്നില്ലന്നാരോപിച്ചാണ് നടപടി. അഫ്ഗാനിലെ പ്രദേശി ക, വിദേശ സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവ് നല്‍കിയതായാണ് വിവരം.

ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഗൗരവതരമായ പരാതി കള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത് എന്ന് താലിബാന്‍ സാമ്പത്തിക മന്ത്രാലയം എന്‍ ജിഒകള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇസ്ലാമിക നിയമപ്രകാരമുള്ള ഹി ജാബ് ധരിക്കുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. മറ്റൊരു അറിയിപ്പുണ്ടാകുന്ന തുവരെ സ്ത്രീകളെ ജോലിക്ക് പ്രവേശിപ്പിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ എന്‍ജിഒക ളുടെ ലൈസന്‍ സ് ക്യാന്‍സല്‍ ചെയ്യുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീകള്‍ക്ക് മേല്‍ രണ്ട് നിയന്ത്രണങ്ങളാണ് താലിബാന്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നേര ത്തെ, സ്ത്രീകളെ സര്‍വകലാശാലകളില്‍ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് താലിബാന്‍ ഉത്തരവിറക്കിയി രിക്കുന്നു. ഇതിന് പിന്നാലെ, അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയരുന്നതിനിടെ യാണ് പുതിയ വിലക്കുമായി താലിബാന്‍ രംഗത്തെത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.