ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവതികള്‍ക്കെതിരെയുള്ള കേസ്. അറസ്റ്റിലായ യുവതിക ള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു.
ന്യൂഡല്‍ഹി : ഐഎസ് അനുകൂല പ്രചാരണം നടത്തിയ കേസില്‍ കണ്ണൂരില്‍ നിന്നും അറസ്റ്റിലായ മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. യുവതികളെ ഡല്‍ഹിയി ലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരി സ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും എന്‍ഐഎ കഴിഞ്ഞ ദിവസം ട്രാ ന്‍സിറ്റ് കസ്റ്റഡിയില്‍ ഡല്‍ഹിയില്‍ എത്തിച്ചി രുന്നു.
ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവതികള്‍ക്കെതിരെയുള്ള കേസ്. അറസ്റ്റിലായ യുവതികള്‍ക്ക് ഐഎസുമായി അ ടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ പറയുന്നു. യുവതികള്‍ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സാ മൂഹിക മാധ്യമങ്ങള്‍ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമു ള്ള കേസ്.
മിഷ്ഹ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോകുന്നതിനിടെ ഇറാനില്‍ നിന്നും പിടി യിലായെന്നും, തുടര്‍ന്ന് കേരളത്തിലേക്ക് മട ക്കി അയച്ചെന്നുമാണ് എന്‍ഐഎ എഫ്ഐആറില്‍ പറയുന്നത്. നേരത്തെ അറസ്റ്റിലായ അന്‍വറിനെയും, ഷിഫ ഹാരിസിനേയും ഇസ്ലാമിക് സ്റ്റേ റ്റിലേ ക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. കശ്മീരിലുള്ള സഹായികള്‍ക്ക് മിഷ്ഹ പണം നല്‍കിയിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഷ്ഹ അറസ്റ്റിലായതെ ന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാര്‍ച്ച് 15ന് കണ്ണൂര്‍, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയ പ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോ ധന. തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസി ലെത്തിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതല്‍ വിവര ശേഖരണം നടത്തിയാണ് എന്‍ഐഎ യുവതികളുടെ അറസ്റ്റിലേക്ക് നീങ്ങിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.