Breaking News

ഇസ്രായേലിന്റെ യു.എൻ അംഗത്വം മരവിപ്പിക്കണം -അറബ്, ഇസ്​ലാമിക് ഉച്ചകോടി

റിയാദ്​: ഇസ്രായേലിന്റെ ഐക്യരാഷ്​ട്രസഭയിലെ അംഗത്വം മരവിപ്പിക്കണമെന്ന്​ അറബ്, ഇസ്​ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. യു.എൻ പൊതുസഭയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇസ്രായേലിനുള്ള പങ്കാളിത്തം മരവിപ്പിക്കുന്നതിലേക്ക്​ അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തിങ്കളാഴ്​ച റിയാദിൽ നടന്ന ഉച്ചകോടി തീരുമാനിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങളുടെ അന്തിമ പ്രസ്​താവനയിലാണ്​​​ ഈ തീരുമാനം അറിയിച്ചത്​.
ഈ വർഷം ജൂലൈയിലുണ്ടായ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിൽ യു.എൻ ചാർട്ടറിന്റെ ലംഘനങ്ങൾ, അന്താരാഷ്​ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി, യു.എൻ അംഗത്വ ബാധ്യതകൾ നിറവേറ്റുന്നതിലെ പരാജയം എന്നിവയുടെ അടിസ്ഥാനത്തിൽ ജനറൽ അസംബ്ലിയിൽ ഒരു കരട് സംയുക്ത പ്രമേയം സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്​.
ആക്രമണോത്സുക നയം ഇസ്രായേൽ അവസാനിപ്പിക്കണം. ഇസ്രയേലിലേക്ക്​ ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്യുന്നത് നിരോധിക്കണം. 52 രാജ്യങ്ങളും ഒ.ഐ.സി, അറബ്​ ലീഗ് എന്നീ സംഘടനകളും ഒപ്പുവെച്ച, തുർക്കിയുടെ നേതൃത്വത്തിൽ 18 രാജ്യങ്ങൾ അടങ്ങിയ കോർ ഗ്രൂപ്​ നിർദേശിച്ചതുമായ സംരംഭത്തിൽ ചേരാൻ ഉച്ചകോടി രാജ്യങ്ങളോട് അഭ്യർഥിച്ചു. ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്താൻ ആവശ്യപ്പെട്ട്​ യു.എൻ സെക്യൂരിറ്റി കൗൺസിലിനും യു.എൻ ജനറൽ അസംബ്ലി അധ്യക്ഷനും യു.എൻ സെക്രട്ടറി ജനറലിനും സംയുക്തമായി കത്ത് അയക്കാൻ എല്ലാ രാജ്യങ്ങളോടും ഉച്ചകോടി ആഹ്വാനം ചെയ്​തു.
സ്വതന്ത്രവും സമ്പൂർണവുമായ ഒരു രാജ്യമായി ഫലസ്​തീന്​ ഐക്യരാഷ്​ട്ര സഭയിൽ ചേരുന്നതിനുള്ള അന്താരാഷ്​ട്ര പിന്തുണ സമാഹരിക്കാൻ വേണ്ടി പ്രവർത്തിക്കാനും ഉച്ചകോടിയിൽ തീരുമാനമായി. അംഗത്വം അംഗീകരിക്കുന്നതിനുള്ള കരട് പ്രമേയം സമർപ്പിക്കുന്നതിനും ഫലസ്തീൻ അണികളുടെ ലക്ഷ്യത്തിനും ഐക്യത്തിനും പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങൾക്കും സുരക്ഷാകൗൺസിലിലെ അറബ്, ഇസ്‌ലാമിക സംഘടനകളിലെ അംഗമെന്ന നിലയിൽ അൾജീരിയ നടത്തുന്ന അഭിനന്ദനാർഹമായ തുടർ ശ്രമങ്ങളെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടു.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നതിനും നാശനഷ്​ടങ്ങൾക്ക് നഷ്​ടപരിഹാരം നൽകുന്നതിനും ഈ വർഷം ജൂലൈ 19-ലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ മാനിക്കാനും അതിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനും ഉച്ചകോടിയുടെ അന്തിമ പ്രമേയം അന്താരാഷ്​ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനാനുമതി പിൻവലിക്കാനുള്ള ഇസ്രായേലി പാർലമെൻറായ നെസെറ്റി​െൻറ തീരുമാനത്തെയും സിറിയൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു. ലബനാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള മന്ത്രിതല സമിതിയുടെ ശ്രമങ്ങൾ വിപുലീകരിക്കണമെന്നും ഉച്ചകോടി ഊന്നിപ്പറഞ്ഞു. ഇസ്രായേൽ സേന ഫലാസ്​തീനിൽനിന്ന്​ ആളുകളെ തട്ടിക്കൊണ്ടു​പോകുന്ന നടപടിയെ ഉച്ചകോടി അപലപിച്ചു. അങ്ങനെ തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളുടെ നിലവിലെ സ്ഥിതി പുറത്തുകൊണ്ടുവരാൻ എല്ലാ തലങ്ങളിലും പ്രവർത്തിക്കാനും അവരെ ഉടൻ മോചിപ്പിക്കാനും സംരക്ഷണം ഉറപ്പാക്കാനും ഈ കുറ്റകൃത്യത്തെക്കുറിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടാനും ഐക്യരാഷ്​ട്രസഭയിലെ അംഗരാജ്യങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു.
വംശഹത്യ എന്ന കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ കുറ്റകൃത്യങ്ങളെ ഉച്ചകോടിയുടെ അന്തിമ പ്രസ്താവന ശക്തമായി അപലപിച്ചു. ഈ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു അന്താരാഷ്​ട്ര അന്വേഷണ സമിതി രൂപവത്​കരിക്കണം. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും തെളിവുകൾ നശിപ്പിക്കുന്നത്​ തടയാൻ ഗൗരവമായ നടപടികൾ കൈക്കൊള്ളാനും രക്ഷാസമിതിയോട് ഉച്ചകോടി ആവശ്യപ്പെട്ടു.
ലബനാനിനെതിരെ തുടരുന്ന ഇസ്രായേൽ ആക്രമണത്തെയും ആ രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റത്തെയും ശക്തമായി അപലപിച്ചു. ലബനാനിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യണം. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം മുഴുവൻ വ്യവസ്ഥക​ളോടെയും പൂർണമായി നടപ്പാക്കണം. ലബനാന്​ പൂർണ ഐക്യദാർഢ്യം ഉച്ചകോടി പ്രഖ്യാപിച്ചു. ലബനാനിലെ ഐക്യരാഷ്​ട്രസഭയുടെ സമാധാന സേനയ്‌ക്കെതിരായ ഇസ്രായേലിന്റെ ബോധപൂർവമായ ആക്രമണങ്ങളെയും അന്തിമ പ്രസ്​താവനയിൽ അപലപിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.