Breaking News

ഇസ്രയേൽ സ്‌ഫോടന പരമ്പര; ലെബനനിൽ 492 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ ആരംഭിച്ച സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 492 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ ആക്രമണത്തില്‍ തെക്കന്‍ ലെബനനിലെ ഹമാസ് കമാന്‍ഡര്‍ ഹുസ്സെയ്ന്‍ മഹമൂദ് അല്‍ നദേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.

അതേസമയം മുതിര്‍ന്ന നേതാവ് അലി കരാകി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുള്ള രംഗത്തെത്തി. അലി കരാകി ജീവിച്ചിരിപ്പുണ്ടെന്നും ഇസ്രയേല്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിരിക്കുകയാണെന്നും ഹിസ്ബുള്ള അറിയിച്ചു.

‘സൈണിസ്റ്റ് ശത്രുക്കള്‍ ആരോപിക്കുന്നത് പോലെ അലി കരാകി കൊല്ലപ്പെട്ടിട്ടില്ല. അദ്ദേഹം പൂര്‍ണാരോഗ്യത്തോടെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിട്ടുണ്ട്,’ ഹിസ്ബുള്ള ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ നടന്ന ആക്രമണത്തില്‍ കരാകിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുള്ള രംഗത്തെത്തിയത്.

ഇസ്രയേല്‍ ലെബനന്‍ സ്‌ഫോടനത്തില്‍ ആശങ്കയറിയിച്ച് യൂണിസെഫ് രംഗത്തെത്തി. എണ്ണമില്ലാത്ത അത്രയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ അപകടാവസ്ഥയിലാണെന്നും നിരവധിപ്പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നുവെന്നും യൂണിസെഫ് മേധാവി കാതറിന്‍ റുസ്സെല്‍ പറഞ്ഞു. നാടുകടത്തലും ഷെല്ലാക്രമണവും വ്യോമാക്രമണവും കാരണം കുട്ടികള്‍ ഭയാനകമായ രീതിയുള്ള മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കണമെന്നും കാതറിന്‍ അഭ്യര്‍ത്ഥിച്ചു. ലെബനനിലെ ആക്രമണത്തില്‍ യുഎഇയും ആശങ്കയറിയിച്ച് രംഗത്തെത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

11 seconds ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.