ദോഹ : തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് ദോഹയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇന്ത്യന്‍ എംബസി എപ്പെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് ഈ മാസം 31ന്. തിരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ മുഖേന. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജനുവരി 17ന് സമാപിക്കും. 18ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.
എംബസിയുടെ 4 എപ്പെക്സ് സംഘടനകളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ (ഐഎസ്സി) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സംഘടനകളിലും പ്രസിഡന്റ് ഉള്‍പ്പെടെ 11 മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതമാണുള്ളത്. സംഘടനകളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 5 പേരെ പൊതു തിരഞ്ഞെടുപ്പിലൂടെയും 3 പേരെ അഫിലിയേറ്റഡ് സംഘടനകളില്‍ നിന്നും 3 പേരെ ഇന്ത്യന്‍ അംബാസഡര്‍ നേരിട്ടുമാണ് തിരഞ്ഞെടുക്കുന്നത്.
മത്സര രംഗത്ത് ഇവർ
നേതൃസ്ഥാനങ്ങളിൽ ഇക്കുറിയും പുതുമുഖങ്ങളില്ല. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍, ഐസിബിഎഫിന്റെ ഷാനവാസ് ബാവ, ഐഎസ്‌സിയുടെ ഇ.പി.അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ തന്നെയാണ് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇവരില്‍ എ.പി.മണികണ്ഠന്‍ മൂന്നാം വട്ടമാണ് ഐസിസിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഷാനവാസ് ബാവയ്ക്കും ഇ.പി.അബ്ദുര്‍റഹ്‌മാനും ഇതു രണ്ടാമൂഴമാണ്. കഴിഞ്ഞ 2 വര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും വോട്ടര്‍മാരുടെ നിലപാട്. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഷെജി വലിയകത്തും ഐസിബിഎഫിലേക്ക് ഖത്തര്‍ സംസ്‌കൃതിയുടെ പ്രസിഡന്റായ സാബിത് സഹീറും സിഹാസ് ബാബു മേലെയിലുമാണ് ഇവരുടെ എതിരാളികളായി നില്‍ക്കുന്നത്.
മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് ഇത്തവണ പുതുമുഖങ്ങളേറെയുണ്ട്. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സിങ് സംഘടനകളിലൊന്നായ യുണിഖിന്‌റെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയ മിനി സിബി ഐസിബിഎഫിന്‌റെ എംസി പാനലിലേയ്ക്ക് മത്സരിക്കുന്നുണ്ട്. 18ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതോടെ മത്സര ചൂടേറും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.