അബുദാബി : ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന സംഘർഷാവസ്ഥയിലും പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അനന്തരഫലങ്ങളിലും അഗാധമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ഏറ്റുമുട്ടലിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത യുഎഇ ആവർത്തിച്ച് വ്യക്തമാക്കി. ഈ മാസം ആദ്യം ഇസ്രയേലിനെതിരായ ടെഹ്‌റാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇന്ന് (ശനി) പുലർച്ചെ ഇറാനിലെ സൈനിക സൈറ്റുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കി
ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ എന്നിവിടങ്ങളിലേയ്ക്കുള്ള ദുബായ് ആസ്ഥാനമായുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കുകയും ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു. ബാഗ്ദാദിലേയ്ക്കും ഇറാനിലെ ടെഹ്‌റാനിലേയ്ക്കുമുള്ള വിമാനങ്ങൾ ഈ മാസം 30 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു.
ബാഗ്ദാദിലേയ്ക്കും ടെഹ്‌റാനിലേയ്ക്കും ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾ ഈ മാസം 30 വരെ യാത്ര പുറപ്പെടരുതെന്ന് നിർദേശിച്ചു. അതേസമയം, ഇറാൻന്‍റെ സൈനിക ലക്ഷ്യങ്ങൾക്കെതിരായ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ചതിന് ശേഷം ഇറാനും ഇറാഖും ഇന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.