മനാമ: മദ്ധ്യപൂർവ മേഖലയിലെ ചൂടുപിടിക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുള്ള സാഹചര്യങ്ങളിൽ, ബഹ്റൈൻ രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളും എന്നും, രാജ്യത്തെ അസ്വസ്ഥതയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങളെ സമ്മതിക്കില്ല എന്നും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.
ബുധനാഴ്ച ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് അസ്വാസ്ഥ്യവും അനാവശ്യ ആശങ്കയും സൃഷ്ടിക്കും എന്നും, ഇത്തരം പെരുമാറ്റങ്ങൾ കനത്ത നിയമനടപടികൾക്ക് വിധേയമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“രാജ്യം കെട്ടിപ്പടുത്ത സമാധാനവും സ്ഥിരതയും ഒരിക്കലും തകർക്കാൻ അനുവദിക്കില്ല. സാമൂഹിക ഐക്യവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഭരണകൂടം കൃത്യവും കർശനവുമാണ്,” – ഷെയ്ഖ് റാഷിദ് വ്യക്തമാക്കി.
ശൂറാ കൗൺസിലിലെ അംഗങ്ങൾ, മന്ത്രിമാർ, മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ബഹ്റൈൻ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ തയ്യാറാണ് എന്നും, സ്ഥിതിഗതികളുമായി ബന്ധപ്പെട്ട യഥാസമയം വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് യോഗം വിലയിരുത്തി.
രാജാവായ ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, എന്നിവരുടെ നേതൃത്വവും മാർഗനിർദേശവും, ഭരണകൂട സ്ഥാപനങ്ങളുടെ പ്രതിബദ്ധതയും സമർപ്പണവുമാണ് ബഹ്റൈനിന്റെ കരുത്ത് എന്നാണ് യോഗത്തിൽ വ്യക്തമാക്കിയതും.
“ഏതു സാഹചര്യങ്ങളിലും ജനങ്ങളുടെയും രാജ്യത്തിന്റെയും സംരക്ഷണം ഉറപ്പാക്കുക, ദേശീയ സുരക്ഷയും സ്ഥിരതയും നിലനിർത്തുക — ഇതാണ് ബഹ്റൈൻ അധികൃതരുടെ ഉറച്ച പ്രതിജ്ഞ,” യോഗം വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.