ദോഹ: ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിച്ചാണ് ഈ ആക്രമണമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾക്കുമേൽ നിൽക്കുന്ന നടപടിയാണ് ഇസ്രയേൽ സ്വീകരിച്ചതെന്നും, ഇത്തരം ആക്രമണങ്ങൾ നിർത്താനായി അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണം എന്നതും ഖത്തർ ആവശ്യമിട്ടു.
സംഘർഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയും ഖത്തർ പ്രകടിപ്പിച്ചു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണ് ഈ ആക്രമണം എന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങൾ ആവശ്യമാണ് എന്നും ഇവർ ആവർത്തിച്ചു.
എല്ലാ തരത്തിലുമുള്ള ആക്രമണങ്ങൾക്കും സംഘർഷങ്ങൾക്കും ഖത്തർ എതിരാണ് എന്നത് ഖത്തർ വീണ്ടും സ്ഥിരീകരിച്ചു. സമാധാനപരമായ ഇടപെടലുകൾക്കായാണ് ഖത്തർ എപ്പോഴും ഊന്നുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ താനി, വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണങ്ങൾ നടത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.