Breaking News

ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടു പേര്‍ മരിച്ചു; ഉറവിടം വ്യക്തമല്ല, സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു

ഇരിങ്ങാലക്കുടയില്‍ വ്യാജ മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു.ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടില്‍ നിശാന്ത്,ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ബിജു എന്നിവരാണ് മരിച്ചത്

തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പി ള്ളി വീട്ടില്‍ നിഷാന്ത് (43),ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പി ല്‍ ബിജു(42)എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമയാണ് മരിച്ച നിഷാന്ത്.പടിയൂര്‍ സ്വദേശി ബിജു ഇരിങ്ങാലക്കുടയില്‍ ത ട്ടുകട നടത്തുന്നയാളാണ്.ഒരാള്‍ ഇന്നലെ രാത്രി ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലും ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് നിഷാന്തിന്റെ കോഴിക്കടയുടെ പുറകിലിരുന്ന് ഇരുവരും മദ്യപിച്ചത്.രണ്ട് ഗ്ലാസ്സും ഒരു കുപ്പിയും പൊലീസിന് സംഭവസ്ഥലത്തു നിന്നും കിടിയിട്ടുണ്ട്. നാടന്‍ മദ്യമാണ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യം കഴിച്ചയുടനെ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. വായില്‍ നിന്നും നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശു പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിശാന്തിനെ ഇരിങ്ങാല ക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബിജുവിനെ വിദഗ്ധ ചികിത്സക്കായി തൃ ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുക യായിരുന്നു.

മദ്യം എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.ഇവര്‍ കഴിച്ച ദ്രാവകത്തി ന്റെ സാമ്പിള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എക്സൈസ് വകുപ്പും സംഭവം അന്വേഷി ക്കുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.