ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയതിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബ ന്ധ മാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പി ണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നല്‍കിയ തിനെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണ റുടെ പദവിയുടെ മഹത്വം മനസ്സി ലാക്കണം. എന്തും പറയാന്‍ ആരാണ് ഗവര്‍ണര്‍ക്ക് അധികാരം തന്ന തെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ബന്ധു ഒരു വ്യക്തയാണ്. അവര്‍ക്ക് അവരുടെ അവകാശമുണ്ട്. മുഖ്യമന്ത്രിയോട് ചോദി ച്ചിട്ടില്ല അവര്‍ ഓരോ അപേക്ഷയും നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതു കൊണ്ട് ഒ രു ജോലിക്കും അപേക്ഷിക്കാന്‍ പറ്റില്ലെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമാണുള്ളത്. ഗവര്‍ ണ ര്‍ പദവി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണോ?. എന്ത് അസംബന്ധമാണ് ഗവര്‍ണര്‍ വിളിച്ച് പറ യു ന്നത്?.
പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാ തെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദേശം വന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? അനധികൃ തമായി നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ആരിഫ് മുഹ മ്മദ് ഖാന്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ പരം അസംബന്ധം വേറൊരാള്‍ക്കും പറയാന്‍ കഴിയില്ലെന്ന് പറ ഞ്ഞാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിച്ചത്.
ഗവര്‍ണര്‍ക്ക് എന്താണ് സംഭവക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തും വളിച്ച് പറയാമെന്നാണോ ഗവര്‍ ണര്‍ കരുതുന്നത്. ദേഷ്യപ്പെട്ട് കാര്യങ്ങള്‍ സാധിക്കാമെന്ന് കരുതേണ്ട. ആരാണ് ഭീഷണിപ്പെടുത്തു ന്നതെ ന്ന് ജനങ്ങള്‍ കാണുന്നുണ്ട്.
സര്‍ക്കാര്‍ ബില്ലുകള്‍ നിയമപരമായാണ് സമര്‍പ്പിച്ചത്. ഒപ്പിടുമോയെന്ന ആശങ്കയില്ല. തടയാനാണ് ശ്രമമെ ങ്കില്‍ ഞാന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. സര്‍വകലാശാലകളില്‍ സംഘടനാ പ്രവര്‍ത്തനം നിരോധിക്ക ണ മെന്നാണോ ഗവര്‍ണര്‍ കരുതുന്നത്. എന്തെങ്കിലും ലക്ഷ്യമിട്ടാകും ഗവര്‍ണര്‍ പലതും വിളിച്ച് പറയു ന്നത്. എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ എന്ന് കരുതി മിണ്ടാതിരുന്നതാണ്. ഇങ്ങനെയും ഇതിനപ്പു റവും പറയാന്‍ അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.