1.ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ സത്യവാങ്മൂലം എഴുതി വാങ്ങണം
2.ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം
3.ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണം
4.കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം
5.സുഗമമായി വോട്ടെടുപ്പ് നടത്താന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കാം
കൊച്ചി: ഇരട്ട വോട്ട് ഉള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ സത്യവാങ്മൂലം എഴുതി വാങ്ങണം എന്നത് ഉള്‍പ്പെടെയുള്ള കര്‍ശന മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ച് ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടു വിച്ചത്. ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു.
ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദ്ദേശി ച്ചു. ചെന്നിത്തലയുടെ ഹര്‍ജിയെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇരട്ടവോട്ട് തടയാനുള്ള നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരട്ടവോട്ടു ള്ളവരെ നേരത്തെ കണ്ടെത്തുക, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചത്. മാര്‍ഗനിര്‍ദേശങ്ങല്‍ ലംഘിച്ച് ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു.
സുഗമമായി വോട്ടെടുപ്പ് നടത്താന്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈ ക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ട വോട്ടുള്ളവ രുടെ ഫോട്ടോ എടുക്കണമെന്നും കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹര്‍ജിയിലെ ആവശ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.