ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായാണ് ഹര്‍ജിയില്‍ വിധി പറയാനായി തീരുമാനിച്ചത്. വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം : വോട്ടപട്ടികയിലെ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പറയും. ചെന്നിത്തലയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ പൂര്‍ത്തിയായാണ് ഹര്‍ജിയില്‍ വിധി പറയാനായി തീരുമാനിച്ചത്. വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയോടൊപ്പം നാലിന നിര്‍ദ്ദേശങ്ങള്‍ ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ചു. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം. ഇതിന്റെ രേഖകള്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നല്‍കണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വറില്‍ ശേഖരിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശമാണ് ഹൈക്കോടതിയെ അറിയിച്ചത്.
അതേ സമയം അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 38,586 പേര്‍ക്കു മാത്രമാണ് ഇരട്ട വോട്ടു കണ്ടെത്തിയതെന്നാ ണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബിഎല്‍ഒ) പരിശോധനയിലാണ് ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറുന്നതോടെ ഇരട്ട വോട്ടു തടയാനാവും. തെരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കമ്മിഷനു ബാധ്യതയുണ്ട്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു നടത്തുമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.