കെ.അരവിന്ദ്
ഒരു വ്യക്തിക്ക് എത്ര ടേം പോളിസികള്‍ വേണമെങ്കിലും എടുക്കാം. അതിന് പരിധി കല്‍പ്പിച്ചിട്ടില്ല. അതേ സമയം ഒരാള്‍ക്ക് എടുക്കാവുന്ന പരിരക്ഷാ തുകക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിധി ഏര്‍പ്പെടുത്താറുണ്ട്. ഈ പരിധി അനുസരിച്ചു മാത്രമേ ഒന്നിലേറെ പോളിസികള്‍ എടുക്കാനാകൂ.
സാധാരണ നിലയില്‍ ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ ഇരുപത് മടങ്ങാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ടേം പോളിസികളിലൂടെ നല്‍കുന്ന പരമാവധി പരിരക്ഷ. വാര്‍ ഷിക വരുമാനത്തിന്റെ ഇരുപത് മടങ്ങിന് മുകളിലുള്ള തുക സം അഷ്വേര്‍ഡായി വരുന്ന രീതിയില്‍ പോളിസി എടുക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിക്കാറില്ല.
ഉദാഹരണത്തിന് 10 ലക്ഷം രൂപയാണ് നിങ്ങളുടെ വാര്‍ഷിക വരുമാനമെങ്കില്‍ പരമാവധി രണ്ട് കോടി രൂപയുടെ സം അഷ്വേര്‍ഡ് ആണ് അനുവദിക്കപ്പെടുക. രണ്ട് കോടി രൂപയുടെ സം അഷ്വേര്‍ഡ് ഒരു പോളിസിയിലൂടെ തന്നെ ഉറപ്പുവരുത്താം. ഒന്നിലേറെ പോളിസികള്‍ എടുക്കാമെങ്കിലും മൊത്തം പോളിസികളുടെ സം അഷ്വേര്‍ഡ് പരമാവധി രണ്ട് കോടിയാകുന്ന തരത്തില്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി അനുവദിക്കുകയുള്ളൂ. ഉദാഹരണത്തിന് നിലവില്‍ നിങ്ങള്‍ ക്ക് ഒന്നര കോടി രൂപയുടെ സം അഷ്വേര്‍ ഡോടെ ഒരു ടേം പോളിസിയുണ്ടെന്ന് കരുതുക. ഒന്നര കോടി രൂപയുടെ സം അഷ്വേര്‍ ഡോടെ മറ്റൊരു ടേം പോളിസിക്ക് നിങ്ങള്‍ അപേക്ഷിക്കുകയാണെങ്കില്‍ അത് അനുവദിക്കപ്പെടില്ല.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങ ള്‍ക്ക് അനുവദിക്കാവുന്നത് പരമാവധി രണ്ട് കോടി രൂപയുടെ ടേം പരിരക്ഷ ആണെന്നതിനാല്‍ നിലവില്‍ ഒന്നര കോടി രൂപയുടെ പരിരക്ഷയുള്ളതിനാല്‍ പരമാവധി 50 ലക്ഷം രൂപയുടെ സം അഷ്വേര്‍ഡോടെയുള്ള പുതിയ പോളിസി മാത്രമേ അനുവദിക്കൂ. രണ്ടാമതൊരു ടേം പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള പോളിസി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം.
വരുമാനം വര്‍ധിക്കുമ്പോള്‍ അതിന് അനുസരിച്ച് പോളിസിയുടെ പരിരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് അഞ്ച് വര്‍ഷത്തിനു ശേഷം നിങ്ങളുടെ വാര്‍ഷിക വരുമാനം 15 ലക്ഷം രൂപയായി ഉയരുകയാണെങ്കില്‍ മൂന്ന് കോടി രൂപ വരെ സം അഷ്വേര്‍ഡ് അനുവദിക്കപ്പെടുന്നതാണ്. ഇതിനായി പുതിയൊരു പോളിസി എടുക്കാവുന്നതാണ്.
പോളിസി കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എടുക്കുകയാണ്. അപകടം മൂലം മരണമോ നിത്യമായ ശാരീരിക ദൗര്‍ബല്യങ്ങളോ സംഭവിക്കുകയാണെങ്കില്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ്. പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സിന്റെയും ടേം പോളിസിയുടെയും സം അഷ്വേര്‍ഡ് വ്യത്യസ്‌ത രീതിയിലാണ് പരിഗണിക്കുന്നത്. ടേം പോളിസിയില്‍ അനുവദിക്കാവുന്ന പരമാവധി സം അഷ്വേര്‍ഡ് തുക കണക്കാക്കുമ്പോള്‍ പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സിന്റെ സം അഷ്വേര്‍ഡ് പരിഗണിക്കാറില്ല.
ലൈഫ് ഇന്‍ഷുറന്‍സ് ഏറ്റവും ചെലവ് കുറഞ്ഞ നിലയില്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ടേം പോളിസികള്‍. ലൈഫ് ഇന്‍ഷുറ ന്‍സ് എന്ന ലക്ഷ്യം മാത്രമുള്ള ടേം പോളിസികള്‍ ഇന്‍ഷുറന്‍സ് തുകയുമായി താരത മ്യം ചെയ്യുമ്പോള്‍ ആനുപാതികമായി വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ലഭ്യമാകുന്നത്. പോളിസി കാലയളവില്‍ മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുക നല്‍കുന്നു ഈ പോളിസികള്‍. മരണം സംഭവിക്കുന്നില്ലെങ്കില്‍ യാതൊന്നും തിരികെ ലഭിക്കില്ല.
ടേം ഇന്‍ഷുറന്‍സ് പരിരക്ഷ വാര്‍ഷിക വരുമാനത്തിന്റെ പത്ത് മടങ്ങ് മുതല്‍ 15 മടങ്ങ് വരെയാകണമെന്നാണ് പൊതുവെ സാമ്പത്തിക ആസൂത്രകര്‍ നിര്‍ദേശിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.