Home

ഇന്ന് ലോക പരിസ്ഥിതി ദിനം ; പത്തനംതിട്ടയില്‍ പച്ചപ്പിന്റെ 101 ജൈവകലവറകള്‍ ഒരുങ്ങി, പച്ചയണിഞ്ഞ് ആനമുടി ചോലയിലെ മലമേടുകള്‍

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പി ലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ്

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ പച്ചപ്പിന്റെ 101 ജൈവ കലവറ കള്‍ ഒരുങ്ങി. ജില്ലയില്‍ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളിലായാണ് പച്ച ത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. 2019 ജൂണ്‍ അഞ്ചിലെ ലോക പരിസ്ഥിതി ദിനത്തിലാണ് ജില്ല യില്‍ പച്ചതുരുത്ത് പദ്ധതി ആരംഭിച്ചത്.

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചതുരു ത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്. മുഴുവന്‍ വാര്‍ഡുകളിലും പച്ചതുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചതുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷ ങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചതു രുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാ പിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചതുരുത്ത് എന്നിവ ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് രണ്ടു വയസ് പൂര്‍ത്തിയാകു മ്പോള്‍ ജില്ലയില്‍ പുതിയ 12 പച്ചതുരുത്തുകളാണ് ഒരുങ്ങുന്നത്. ഹരിതകേരളം മിഷന്റെ നേതൃ ത്വത്തില്‍ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന് മാതൃകയായി സംസ്ഥാ ന ത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണ് പെരിങ്ങരയില്‍ ഒരുക്കുന്നത്. പെരിങ്ങര ഗ്രാമപ ഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ ഹൈസ്‌കൂളില്‍ 76.6 സെന്റിലായാണ് മാതൃകാ പച്ചതുരു ത്ത് നിര്‍മിക്കുന്നത്. 250 ഓളം ഇനത്തില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലുള്ള ബയോപാര്‍ക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമി ടുന്നത്.

പച്ചയണിഞ്ഞ് ആനമുടിചോലയിലെ മലമേടുകള്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേര ളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.