Breaking News

ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന.

തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് സൂചന. എ.ഡി.ജി.പി. അജിത്കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും മുഖ്യമന്ത്രിയുടെ രാജി ആവശ്യവും നിലമ്പൂർ എം.എൽ.എ. പി.വി അൻവർ ഉയർത്തിയ ആരോപണങ്ങൾ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി.ആർ. വിവാദം, തൃശൂർ പൂരം കലക്കൽ, ആരോപിക്കപ്പെടുന്ന സി.പി.എം-ആർ.എസ്.എസ് ബന്ധം തുടങ്ങിയ വിഷയങ്ങളാവും സഭാ സമ്മേളനത്തിന് തീപിടിപ്പിക്കുക. ഈ വിഷയങ്ങളെല്ലാം ഇന്ന് ചർച്ചയ്ക്കെത്തുമെന്നാണ് കരുതുന്നത്. ഈ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് തിങ്കളാഴ്ച അവതരണാനുമതി തേടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഏഴു ദിവസമാണ് സഭാസമ്മേളനം തുടരുക.
സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുന്നതാണ് സി.പി.എം. പാളയത്തിലെ പ്രധാന പോരാളിയായിരുന്ന പി.വി. അന്‍വർ എം.എൽ.എയുടെ വെളിപ്പെടുത്തല്‍ എന്നതാണ് പ്രതിപക്ഷ നിലപാട്. പുറത്ത് സി.പി.എമ്മിനെതിരേ അഭിപ്രായപ്രകടനം നടത്തുന്ന സി.പി.ഐ. സഭയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയണം. എന്‍.സി.പി.യിലെ തോമസ് കെ. തോമസ് മുഖ്യമന്ത്രിക്കെതിരേ പരസ്യനിലപാട് സ്വീകരിച്ചതും ചര്‍ച്ചയാകാനുള്ള സാധ്യതയുണ്ട്.
പ്രതിപക്ഷത്തിന്റെ ആക്രമണം മുൻകൂട്ടി കണ്ടാണ് എ.ഡി.ജിപിയുടെ വിഷയത്തിൽ സർക്കാർ ഞായറാഴ്ച തന്നെ തീരുമാനമെടുത്തതെന്ന് വ്യക്തമാണ്. അജിത്കുമാറിന്റെ സ്ഥാനമാറ്റത്തിൽ അവകാശവാദവുമായി ഇപ്പോൾ തന്നെ മുന്നിണിയിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐയും കോൺഗ്രസും രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.