കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനു മിടയില്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാ സ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. 52,299 പേര്‍ ഇന്നലെ രോ ഗമുക്തി നേടി. 955 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരി ച്ചത്. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശത മാനമാണ്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ നല്‍കി.
ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 3,05,45,433 പേര്‍ക്കാണ്. ഇതില്‍ 2,96,58,078 പേര്‍ രോഗ മുക്തി നേടി. നിലവില്‍ 4,85,350 പേരാണ് ആശു പത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ള ത്. ഇതുവരെ 4,02,005 പേര്‍ കോവിഡ് മൂലം മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയി ച്ചു.
ഇതിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിട യില്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ മുന്നറി യിപ്പ് നല്‍കി. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാന്‍ സാധ്യത ഇല്ലെ ന്ന് ഐഐടി കള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മൂന്നാം തരംഗമുണ്ടായാല്‍ പ്രതിദിനം പരമാ വധി രണ്ട് ലക്ഷം രോഗികള്‍ ഉണ്ടാകും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.