കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതിപക്ഷം തെറ്റിദ്ധാ രണ പരത്തുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി
തിരുവനന്തപുരം: ഇന്ധന നികുതിയില്‍ ഇളവു നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞു. പ്രതി പക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘പതിമൂന്ന് തവണ യു.ഡി.എഫ് കാലത്ത് കൂട്ടിയിട്ടുണ്ട്. അതിന്റെ കണക്ക് എന്റെ കൈയിലുണ്ട്. പെ ട്രോ ളിന്റെ വില കമ്പോളത്തിന് വിട്ടുകൊടുത്തത് യു.പി.എ സര്‍ക്കാറാണ്,’ മന്ത്രി പറഞ്ഞു. നേരത്തെ വില നി യന്ത്രിക്കാന്‍ ഓയില്‍പൂള്‍ അക്കൗണ്ട് ഉണ്ടായിരുന്നു. ഇത് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാ ലത്താണ് നിര്‍ത്തിയത്. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടിയുണ്ട്. 1500 ശതമാനമാണ് നികുതി വര്‍ധിപ്പിച്ചത്. അതാണ് ഇത്രയും വലിയ വില വര്‍ധന യ്ക്ക് കാരണം. ആ വര്‍ധി പ്പിച്ചതില്‍ നിന്നാണ് ഇപ്പോള്‍ പത്തു രൂപയും അഞ്ചു രൂപയും കുറച്ചത്.
ആനുപാതികമായി കേരളത്തിലെ വിലയിലും മാറ്റമുണ്ടായി. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധി കാരത്തി ലെത്തിയ ശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ല. ഒരു പ്രാവശ്യം കുറയ്ക്കുകയും ചെയ്തു. അന്ന് 509 കോ ടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെ ഏകദേശം 1500 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കോവി ഡ് കാലത്ത് യുപി, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചു. കേരളത്തില്‍ അതുണ്ടാ യില്ല. കോവിഡില്‍ ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.