Home

ഇന്ധന കൊള്ള തുടരുന്നു ; പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡിസലിന് 14 പൈസയും വര്‍ധിപ്പിച്ചു

പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസ യുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ ഒന്‍ പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇതോടെ തിരുവനന്തപുരത്തെ പെടോള്‍ 98.70 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് തലസ്ഥാനത്ത് 93.93 രൂപ നല്‍കണം.കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 93.11 രൂപയായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 97.13 രൂപയും ഡീസലിന് 92. 47 രൂപയു മായി വര്‍ധിച്ചു.

രാജ്യത്തെ ഇന്ധന വില വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. കോവിഡ് ദുരിതത്തിനൊപ്പമാ ണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധനയും ജനങ്ങ ളെ ദുരിതത്തിലാക്കുന്നത്. ഏപ്രില്‍-മെയ് മാസ ങ്ങളില്‍ ഇന്ത്യയിലെ 98 ശതമാനം ജില്ലകളിലും ലോക്ഡൗണിലായിരുന്നു. ഇത് വിതരണ ശൃംഖ ലയെ കാര്യമായി ബാധിച്ചിട്ടു ണ്ട്. ഇതാണിപ്പോള്‍ പുതിയ രൂപത്തില്‍ ജനങ്ങളെ ബാധിക്കുന്നത്.

അതിനിടെ ഇന്ധന വില വര്‍ധനവിന് എതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രതി ഷേധ പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.