Breaking News

ഇന്ധനവില നാളെയും കൂടും; പെട്രോളിന് 109 കടക്കും, ഡീസലിന് 96; നട്ടം തിരിഞ്ഞ് ജനം

രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപയ്ക്കടുക്കും കടക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും

കൊച്ചി: രാജ്യത്ത് ഇന്ധനവില നാളെയും വര്‍ധിക്കും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസ യുമാണ് വര്‍ധിക്കുക. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു നില്‍ക്കു ന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 109 രൂപയ്ക്കടുക്കും കടക്കും. ഒരു ലി റ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും.

137 ദിവസത്തിന് ശേഷം ഈ മാസം 22നാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അതിന് ശേഷം ഇത് മൂന്നാം തവ ണയാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാ ലാണ് ഇന്ധനവില വര്‍ധന നിര്‍ത്തിവെച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്താരാഷ്ട്ര വില വര്‍ധ നക്കനുസരിച്ച് എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിക്കുന്നത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാ ല്‍ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം രാജ്യത്ത് ഇന്ധനവില നിര്‍ത്തിവെക്കാറുണ്ട്.

2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.