Breaking News

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തി മോദിയുടെ സന്ദര്‍ശനം

പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം നേരിട്ടറിയിക്കാന്‍ എത്തിയ മോദിക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി യുഎഇ

ബുദാബി :  ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയിലേക്കും മടങ്ങും വഴി യുഎഇയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടൈ തീരുമാനം മിഡില്‍ ഈസ്റ്റിലെ നയതന്ത്ര -രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്.

ജര്‍മനിയില്‍ നിന്നും മടങ്ങും വഴി യുഎഇയില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് മോദി ഉണ്ടായിരുന്നത്. മോദിയുടെ സൗകര്യാര്‍ത്ഥം യുഎഇ പ്രസിഡന്റ് താനുമായുള്ള കൂടിക്കാഴ്ച വിമാനത്താവളത്തിലെ പ്രസിഡന്‍ഷ്യല്‍ ടെര്‍മിനലിലെ വിഐപി ലോഞ്ചിലാക്കി.

വിമാനത്താവളത്തില്‍ നിന്നും സിറ്റിയിലേക്ക് എത്താനും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വരുന്നതിനുമുള്ള യാത്രയും അതിനുള്ള താമസവും ഒഴിവാക്കി വിമാനത്താവളത്തില്‍ തന്നെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.

മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന കൂൂടിക്കാഴ്ചയ്ക്കു ശേഷം മോദിയെ യാത്രയയ്ക്കാനും യുഎഇ പ്രസിഡന്റ് തയ്യാറായി.

ഒരു രാജ്യത്തിന്റെ തലവന് ലഭിക്കുന്ന സവിശേഷമായ മുന്‍ഗണനയാണ് ഇതെന്ന് നയതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ക്കപ്പുറം രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ കാത്തു സൂക്ഷിക്കുന്ന വ്യക്തി ബന്ധങ്ങളിലൊന്നായാണ് ഇതിനെ ഇവര്‍ വിലയിരുത്തുന്നത്.

ഒന്നര മണിക്കൂര്‍ സമയം മാത്രമാണ് മോദി യുഎഇയിലുണ്ടായിരുന്നത്. ഈ സമയമത്രയും യുഎഇ പ്രസിഡന്റും വിമാനത്താവളത്തില്‍ സന്നിഹിതനായിരുന്നു.

തന്നെ സ്വീകരിക്കാന്‍ അബുദാബി വിമാനത്താവളത്തില്‍ നേരിട്ടെത്തിയ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.

“അബുദാബി വിമാനത്താവളത്തിലെത്തി എന്നെ സ്വീകരിച്ച പ്രിയ സഹോദരന്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്റെ പ്രവൃത്തി ഏറ്റവും ഹൃദ്യമായിരുന്നുു, അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ”  – മോദി ട്വിറ്ററില്‍ കുറിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.