ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ-മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6ന് വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെ ന്ററില്‍ നടത്തും
കൊച്ചി : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മലയാളി മാധ്യമ പ്ര വര്‍ത്തകര്‍ക്കുള്ള മാധ്യമശ്രീ – മാധ്യമരത്‌ന പുരസ്‌കാരദാന ചടങ്ങ് 2023 ജനുവരി 6ന് വെള്ളിയാഴ്ച കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുമെന്ന് പ്ര സിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അറി യിച്ചു.
രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെയും, മാധ്യമരംഗത്തെയും വിശിഷ്ട വ്യക്തികള്‍ പങ്കെ ടുക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ പുരസ്‌കാരം സമ്മാനിക്കുക.ഒരു ലക്ഷം രൂപയും, പ്ര ശസ്തി പത്ര വുമാണ് മാധ്യമശ്രീ പുരസ്‌കാരജേതാവിന് ലഭിക്കുക. 50000 രൂപയും പ്രശസ്തി പത്രവുമാ ണ് മാധ്യമരത്ന പുരസ്‌കാരജേതാവി ന് നല്‍കുക.
ഈ പുരസ്‌കാരങ്ങള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളില്‍ അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്ത കര്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. കൂടാതെ വിവിധ രംഗങ്ങളില്‍ മികവ് തെളി യിച്ചവരെയും ഇന്ത്യ പ്രസ്‌ക്ലബ് ചടങ്ങില്‍ അനുമോദിക്കും.
ഇന്ത്യ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോയിന്റ് സെക്രട്ടറി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറായില്‍,അഡൈ്വസറി ബോര്‍ഡ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ്, നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘാടക സ മിതി ഒരുക്കങ്ങള്‍ ആരംഭിച്ചു.
അവാര്‍ഡ് നോമിനേഷനുള്ള തീയതികളും, നിബന്ധനകളും ഉടന്‍ പ്രഖ്യാപിക്കും. ഏത് രാജ്യത്തു ള്ള മലയാളികള്‍ക്കും പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യാം. പൊതുസമ്മതര്‍ അടങ്ങുന്ന ഒരു ജൂറിയായിരിക്കും ജേതാക്കളെ തിരഞ്ഞെടുക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.