Gulf

ഇന്ത്യ ദുബൈ എണ്ണയിതര വ്യാപാരത്തില്‍ വന്‍വര്‍ധന ; കോവിഡ് വെല്ലുവിളിയിലും 3,500 കോടി ദിര്‍ഹം ഇടപാട്

കോവിഡ് വെല്ലുവിളിയിലും ഇന്ത്യ ദുബൈ എണ്ണയിതര വ്യാപാരത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം ആദ്യപാദത്തില്‍ 3,500 കോടി ദിര്‍ഹമിന്റെ ഇട പാടാണ് നടന്നത്

കോവിഡ് വെല്ലുവിളിയിലും ഇന്ത്യ ദുബൈ എണ്ണയിതര വ്യാപാരത്തില്‍ വന്‍വര്‍ധന. ഈ വര്‍ഷം ആദ്യപാദത്തില്‍ 3,500 കോടി ദിര്‍ഹമിന്റെ ഇട പാടാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാല യളവിനെക്കാള്‍ 17 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസ ന്ധികള്‍ തരണം ചെയ്യാന്‍ വാണിജ്യ-വ്യവസായ മേഖലകളില്‍ വിവിധ ഘട്ടങ്ങളിലായി പ്രഖ്യാപിച്ച സാമ്പ ത്തിക ഉത്തേജക പദ്ധതികള്‍ വലിയ ഗുണം ചെയ്തതായി ദുബൈ വിലയിരുത്തി.

ഇന്ത്യയുമായി എണ്ണയിതര മേഖലയില്‍ നല്ല മുന്നേറ്റമാണുണ്ടായത്. ദുബൈ പ്രതിസന്ധിഘട്ടത്തെ അതിവേഗം മറികടന്നതായി ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ ബിന്‍ സുലൈം പറഞ്ഞു. കൂടുതല്‍ നിക്ഷേപകരുടെ കടന്നുവരവും സാങ്കേതിക മുന്നേറ്റവും ദുബൈക്ക് കരുത്തായി മാറി. വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി കോവിഡ് വ്യാപനം തടയാന്‍ സാധിച്ചതും ദുബൈയുടെ നേട്ടമാണ്.

കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി സാമ്പത്തിക കോറിഡോര്‍ വിപുലമാക്കുകയെന്ന ലക്ഷ്യത്തി ലാണ് ദുബൈ. കുറഞ്ഞ ചെലവിലും കൂടുതല്‍ വേഗത്തിലുമുള്ള ചരക്കുനീക്കമാണ് ലക്ഷ്യം. ഇതി ന് വെര്‍ച്വല്‍ കോറിഡോര്‍ ഒരുക്കിയിട്ടുണ്ട്. 24 ഫ്രീസോണുകളിലെ 18,000ത്തിലേറെ കമ്പനി കള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഗള്‍ഫ് മേഖലയില്‍ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി സൗദി അറേബ്യയാണ്. 1,470 കോടി ദിര്‍ഹമിന്റെ ഇടപാടാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. അതേസമയം, 4,400 കോടി ദിര്‍ഹമിന്റെ ഇടപാട് നടത്തിയ ചൈനയാണ് ഒന്നാമതുള്ളത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.