ഒമാനില്‍ നിന്നും വാണിജ്യ,വ്യവസായ കാര്യ മന്ത്രിയും ഉന്നതതല സംഘവും മെയ് പത്തിന് ഡെല്‍ഹിയിലെത്തും
മസ്കത്ത് : ഇന്ത്യയും ഒമാനും തമ്മിലുള്ള പത്താമത് ജോയിന്റ് കമ്മീഷന് ഉച്ചകോടി മെയ് പതിനൊന്നിന് ഡെല്‍ഹിയില്‍ നടക്കും.
ഒമാന്‍ വാണിജ്യ. വ്യവസായ വകുപ്പ് മന്ത്രി ഖായിസ് ബിന്‍ മൊഹമദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ചൊവ്വാഴ്ച ഡെല്‍ഹിയിലെത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം മെച്ചപ്പെടുത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ഇന്ത്യയിലേക്കുള്ള എണ്ണയിതര കയറ്റുമതിയില്‍ 172 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2020, 2021 കാലയളവില്‍ ഉണ്ടാതെന്ന് വാണിജ്യ മന്ത്രി ഖായിസ് അല്‍ യൂസഫ് പറഞ്ഞു.
2021 ല്‍ 1.2 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് എണ്ണയിതര കയറ്റുമതിയില്‍ ഉണ്ടായത്. 2020 ല്‍ നിന്നും 172 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയിലും സമാനമായ വര്‍ദ്ധനവ് രേഖപ്പെടുത്തി. 2020 നേക്കാള്‍ 94 ശതമാനമാണ് വര്‍ദ്ധനവ്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 2 ബില്യണ്‍ യുഎസ് ഡോളറാണ് 2021 ല്‍ രേഖപ്പെടുത്തിയത്.
ന്യുഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് ഉച്ചകോടി നടക്കുക. ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അഥോറിറ്റി ഫോര്‍ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആന്‍ഡ് ഫ്രീ സോണ്‍, ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് എന്നിവരുടെ പ്രതിനിധികളും ഒപ്പം ഒമാനിലെ പ്രമുഖ കമ്പനികളുടെ മേധാവിമാരും പ്രതിനിധി സംഘത്തിലുണ്ടാകും.
മാനുഫാക്ചറിംഗ്, റീട്ടെയില്‍, ഓട്ടോമോട്ടീവ്, റിന്യുവ്ബിള്‍ എനര്‍ജി, ഫാര്‍മസ്യൂട്ടിക്കല്‍. ടൂറിസം മേഖലകളില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ മേധാവികളും പ്രതിനിധികളും ഇന്ത്യയില്‍ നടക്കുന്ന ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ നടക്കുന്ന ഉച്ചകോടിക്ക് പ്രസക്തി ഉണ്ട്. ആഗോളതലത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും വ്യാപാരവും മുന്നേറുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മൂന്നു ലക്ഷം കോടി യുഎസ് ഡോളറിന്റെതാണ്. ഈ സാഹചര്യത്തില്‍ നടക്കുന്ന ഉച്ചകോടിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.