മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂളിന്റെ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കും. പ്ലാറ്റിനം ജൂബിലി ലോഗോയുടെ അനാച്ഛാദനം ചടങ്ങിൽ നടക്കും. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പൂർവ വിദ്യാർഥികളെയും സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷവേളയിൽ ഒരുമിച്ച് കൊണ്ടുവരും. മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെയും കമ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഈ കമ്മിറ്റികൾ സ്കൂളിന്റെ നേതൃത്വവുമായി സഹകരണത്തോടെ പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും വിവിധ ദേശീയതകളിൽ നിന്നുള്ള കുട്ടികളും സ്കൂളിന്റെ ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്കൂളിന്റെ ചരിത്രത്തെയും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെയും ആദരിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ആവേശകരമായ പരിപാടികളാണ് ഈ വേളയിൽ നടക്കുക.
ഗൾഫിലുടനീളമുള്ള 75 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഇസ ടൗൺ കാമ്പസിൽ ഒത്തുകൂടുന്ന ആലേഖ് പെയിന്റിങ് മത്സരമായിരിക്കും ഒരു പ്രധാന ആകർഷണം. ചിത്രരചനാ മത്സരത്തിന് പുറമേ, കലാപരവും സാഹിത്യപരവുമായ ആവിഷ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ശിൽപശാലകളും മത്സരങ്ങളും സ്കൂൾ സംഘടിപ്പിക്കും. സർഗാത്മക രചനാ മത്സരങ്ങൾ, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വിദ്യാഭ്യാസ കോൺക്ലേവ് എന്നിവ ഇതിൽ ഉൾപ്പെടും.
ഇന്ത്യൻ സംസ്കാരത്തിന്റെ മുഖമുദ്രയായ ഭാഷാ വൈവിധ്യം പ്രദർശിപ്പിക്കുന്ന 75 ഭാഷകളിലായി ഒരു അതുല്യമായ പുസ്തക പ്രദർശനത്തോടുകൂടിയ സാഹിത്യോത്സവവും ആഘോഷങ്ങളിൽ ഉൾപ്പെടും. നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോഡ് നൃത്ത പ്രകടനമായിരിക്കും ഏറ്റവും പ്രതീക്ഷ നൽകുന്ന പരിപാടികളിൽ ഒന്ന്. ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർഥികൾ അവതരിപ്പിക്കും.
സ്കൂൾ നിലകൊള്ളുന്ന വൈവിധ്യവും ഐക്യവും ആഘോഷിക്കാൻ എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ദൃശ്യ-സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടി. പൂർവ വിദ്യാർഥികളെ സ്കൂളുമായി വീണ്ടും ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആഗോള പൂർവ വിദ്യാർഥി സംഗമവും ഉണ്ടായിരിക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ ഏവരെയും ക്ഷണിക്കുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.