ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യ – മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മുയ്സു ഡൽഹിയിലെത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുയ്സു ഡൽഹിയിൽ പറഞ്ഞു.
ഇന്ത്യ എല്ലായിപ്പോഴും നല്ല സുഹൃത്തും പങ്കാളിയുമായിരിക്കുമെന്നും പ്രതിരോധമുൾപ്പെടെയുള്ള എല്ലാ മേഖലകളിലും എപ്പോഴും മുൻഗണന നൽകുമെന്നും മുയ്സു കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചകൾക്കായാണ് മുയ്സു ഡൽഹിയിലെത്തിയത്. നേരത്തെ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ മുയ്സുവും പങ്കെടുത്തിരുന്നു.
മുയ്സു ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും.
‘ഇന്ത്യയുടെ സുരക്ഷയെ തകർക്കുന്ന ഒന്നും മാലദ്വീപ് ചെയ്യില്ല. വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായി മാലദ്വീപ് സഹകരണം വർദ്ധിപ്പിക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്’ – ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുയ്സു പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെയാണ് മുയ്സുവിന്റെ വാക്കുകൾ. ‘അയൽരാജ്യത്തോടും സുഹൃത്തുക്കളോടുമുള്ള ബഹുമാനം ഞങ്ങളുടെ ഡിഎൻഎയിൽ ഉള്ളതാണ്. ഇന്ത്യ ഗുണപരമായ സംഭാവനയാണ് നടത്തുന്നത്… ഇന്ത്യൻ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു’ – മുയ്സു പറഞ്ഞു.
മാലദ്വീപ് മന്ത്രിയുടെ നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. മാലദ്വീപിന്റെ ഏറ്റവും വലിയ വരുമാനമാർഗമായ ടൂറിസം മേഖലയെ ഇത് ബാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ ഇടയാക്കിയത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയുനയുടെ പരാമർശം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.