മസ്കത്ത്: ഒമാനിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം എടുത്തുകാണിക്കുന്നതിനായി ഒരുക്കിയ പ്രമോഷനൽ കാമ്പയിൽ ഫെബ്രുവരി രണ്ടുവരെ സുൽത്താനേറ്റിൽ ഉടനീളമുള്ള ലുലു ഔട്ട്‌ലെറ്റുകളിൽ നടക്കും. ഭക്ഷണം, പലചരക്ക്, ലൈഫ്‌സ്‌റ്റൈൽ, ഫാഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മികച്ച ഇന്ത്യൻ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് ഇതിലൂടെ അനുഭവിച്ചറിയാനാവും.
ദർസൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ, ലുലുവിലെ വിശിഷ്ട വ്യക്തികൾ, ഉപഭോക്താക്കൾ എന്നിവർ സംബന്ധിച്ചു. പ്രദർശനത്തിലുള്ള വിവിധ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അതിശയകരമായ പ്രമോഷനുകളും ഓഫറുകളും ഉണ്ടാകും. തെരഞ്ഞെടുത്ത ബ്രാൻഡുകളുടെ വീട്ടുപകരണങ്ങളും ഈ പ്രമോഷന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച വിഭവങ്ങളുടെ യഥാർഥ രുചിയും പാചക അനുഭവവും ആസ്വദിക്കാൻ ഈ ഉത്സവം ഉപഭോക്താക്കൾക്ക് അവസരം നൽകും. ഇന്ത്യൻ മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും ആസ്വദിക്കാൻ പ്രത്യേക സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഒമാനിൽ ഇന്ത്യ ഉത്സവ് സംഘടിപ്പിക്കുന്നതിൽ ലുലുവിനെ അഭിനന്ദിച്ച അംബാസഡർ, ഓരോ ഇന്ത്യൻ പൗരനും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിയുന്നത് വളരെ സവിശേഷമായ ഒരു അവസരമാണെന്നും പറഞ്ഞു.
ഒമാനിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിലും ലുലു ഒരു പ്രധാന ചുവടുവെപ്പ് നടത്തിയിട്ടുണ്ടെന്നും അംബാസഡർ കൂട്ടിചേർത്തു. ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനായി ‘ഇന്ത്യ ഉത്സവ് 2025’ സംഘടിപ്പിക്കുന്നതിൽ സന്തോഷമുണെന്ന് ഒമാൻ ലുലു ഹൈപ്പർമാർക്കറ്റ്സ് റീജിയണൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു.
ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം വളർത്തിയെടുക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുമുള്ള അവസരം കൂടിയാണിത്. ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഭക്ഷ്യ സംസ്കരണ, ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ ശൃംഖലയിൽനിന്ന് നിരവധി ഇന്ത്യൻ ഉൽപന്നങ്ങളാണ് എത്തിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു.
ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും അനുയോജ്യമായ ഡിസൈനർ വസ്ത്രങ്ങളും ട്രെൻഡി ഫാഷൻ വസ്ത്രങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാമ്പയിൻ കാലയളവിലുടനീളം വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളുടെ സാമ്പിളുകൾ ഉപഭോക്താക്കൾക്ക് രുചിച്ച് നോക്കാനും സാധിക്കും.ഇന്ത്യ ഉത്സവ് പ്രമോഷനുകൾ ഓൺലൈനിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.