Breaking News

ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മ ‘ഇൻമെക്ക് ഒമാൻ’ഇന്ത്യൻ അംബാസിഡർക്ക് യാത്രയയപ്പ് നൽകി

മസ്‌കറ്റ് : ഇന്ത്യന്‍ ബിസിനസുകാരുടെ കൂട്ടായ്മയായ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് ദി മിഡിലീസ്റ്റ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ (ഇന്‍മെക്ക് ഒമാന്‍) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗിന് യാത്രയയപ്പ് നല്‍കി. ഹോര്‍മുസ് ഗ്രാന്‍ഡ് ഹോട്ടലില്‍ രാത്രി വിരുന്നോടെ നടന്ന യാത്രയയപ്പില്‍ ‘ ഇന്‍മെക്ക് ഒമാന്‍ ‘ അംഗങ്ങള്‍ക്ക് പുറമെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ബോര്‍ഡ് അംഗങ്ങളും കമ്മിറ്റികളുടെ തലവന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളര്‍ത്തുന്നതില്‍ അംബാസിഡര്‍ വഹിച്ച പങ്കിനെ വിരുന്നില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു.ഐ.എന്‍.എം. ഇ.സി.സി ഒമാന്‍ ചാപ്റ്ററിന് ഔദ്യോഗിക മാനം നല്‍കുന്നതില്‍ അംബാസിഡര്‍ അമിത് നാരംഗ് വലിയ പങ്കാണ് വഹിച്ചതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐ.എന്‍.എം. ഇ.സി.സി സ്ഥാപക ഡയറക്ടറും ഒമാന്‍ ചേംബറിന്റെ വിദേശ നിക്ഷേപ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനുമായ സി.എ ഡേവിസ് കല്ലൂക്കാരന്‍ പറഞ്ഞു. 2023 ല്‍ ഒമാന്‍ വ്യവസായ വാണിജ്യമന്ത്രി ഖൈസ് അല്‍ യൂസുഫും ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലും തമ്മിലെ കൂടി കാഴ്ചക്ക് ശേഷം പുറത്തുവിട്ട ഔദ്യോഗിക സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുക വഴി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ധാരണയിലെത്താനും ഐ.എന്‍.എം. ഇ.സി.സിയുടെ ഒമാന്‍ ചാപ്റ്റര്‍ ഔദ്യോഗികമായി സ്ഥാപിക്കാനും വഴിയൊരുങ്ങിയതായും ഡേവിസ് കൂട്ടിച്ചേര്‍ത്തു . അംബാസിഡറായിരുന്ന കാലത്ത് ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതില്‍ അമിത് നാരംഗ് വഹിച്ച പങ്ക് ഐ. എന്‍. എം. ഇ സി.സി ഒമാന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് മുഹിയുദ്ധീന്‍ മുഹമ്മദ് അലി വിശദമാക്കി.
ഇന്ത്യ- ഒമാന്‍ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അടക്കം പുതിയ പദ്ധതികള്‍ വൈകാതെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡ്വര്‍ അമിത് നാരംഗ് പറഞ്ഞു. മേഖലയിലെ വാണിജ്യ, നിക്ഷേപക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ ഇന്‍മെക്ക് ഒമാന്‍ ‘ ഒമാന്‍ ചാപ്റ്റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വികസനത്തിന് ഐ.എന്‍.എം. ഇ.സി.സി പോലുള്ള കൂട്ടായ്മകളുമായുള്ള ഒമാന്‍ ചേംബറിന്റെ സഹകരണത്തിന് പ്രാധാന്യമേറെയാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗവും ഊര്‍ജ ഖനന വിഭാഗം അധ്യക്ഷനുമായ ഡോ. അബ്ദുല്ല അല്‍ഹാര്‍ത്തി പറഞ്ഞു. സംയുക്ത പരിശ്രമങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും എങ്ങനെ ഗുണപ്രദമാകുമെന്നതിന് അടുത്തിടെ സമാപിച്ച ഒമാന്‍-ഇന്ത്യ നിക്ഷേപക ഫോറം തെളിവാണ്. ഒമാന്‍ ചേംബറിന് കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ഐ.എന്‍.എം. ഇ.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനല്‍കലോടെയാണ് പരിപാടി സമാപിച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.