കീവ് : യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു.
റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു.
ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്നിലെ ഏറ്റവും വലിയ ഫാർമ സ്ഥാപനങ്ങളിൽ ഒന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനാൽ കമ്പനിയുടെ ഉൽപന്നങ്ങൾ യുക്രെയ്നിലുടനീളം നിർണായകമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാരോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.