ദോഹ : ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷം നാളെ (നവംബർ ഒന്ന്) നടക്കും. ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ നടക്കുന്ന പരിപാടി ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മോസ അൽ ഹൈൽ ഫാർമസിസ്റ്റ് ദിന സന്ദേശം നൽകും.
150 ഓളം പേർ പങ്കെടുക്കുന്ന പരിപാടി ‘ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്ന വിഷയത്തിൽ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. ആരോഗ്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ പ്രധാന പങ്കാളിത്തം, രോഗികളുടെ സുരക്ഷ, സുരക്ഷിതമായ മരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഐഫാഖ് അക്കാദമിക് വിങ്ങിന്‍റെ നേതൃത്വത്തിൽ ഫാർമസിസ്റ്റ്-രോഗി ബന്ധത്തെ കുറിച്ചുള്ള സ്കിറ്റ് പ്രധാന ആകർഷണമായിരിക്കും. ഹമദ് മെഡിക്കൽ കോർപ്പറേഷൻ, മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത്, യൂണിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
2015-ൽ സ്ഥാപിതമായ ഐഫാഖ് ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളിലും തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും മികച്ച പങ്കു വഹിക്കുന്നു. പ്രോഗ്രാം കൺവീനറും സംഘടന വൈസ് പ്രസിഡന്റുമായ ഡോ.ബിന്നി തോമസ്, ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്, ട്രഷറർ സക്കീർ ഹുസൈൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ് ഫാറൂഖ്, സൂരജ് ശ്രീകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.