Breaking News

ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി

മനാമ : ഇന്ത്യൻ നാവിക സേനയുടെ രണ്ടു കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിന്റെ ഭാഗമായി ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണിൽ (1 ടിഎസ്) നിന്നുള്ള ഐഎൻഎസ്ടിർ, ഐസ ജിഎസ് വീര എന്നീ കപ്പലുകളാണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയത്. 
ബഹ്റൈനുമായുള്ള നാവിക സഹകരണം വർധിപ്പിക്കുക, പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുക, റോയൽ ബഹ്റൈൻ നേവൽ ഫോഴ്സുമായി (ആർബിഎൻഎഫ്) വിവിധ സമുദ്ര പരിശീലനങ്ങളിൽ ഏർപ്പെടുക എന്നിവയാണ് സന്ദർശന ലക്ഷ്യങ്ങൾ.സംയുക്ത പരിശീലന സെഷനുകൾ, യോഗ, സംഗീതം, സൗഹൃദ കായിക മത്സരങ്ങൾ,  സാമൂഹിക ഇടപെടലുകൾ എന്നിവയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. കൂടാതെ സൈനിക ഉദ്യോഗസ്‌ഥരും ട്രെയിനികളും ആർബിഎൻഎഫ് പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും  വിവിധ നാവിക പരിശീലന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മേഖലയിലെ സഹകരണ ഇടപെടലിനും സമുദ്ര സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം ആസൂത്രണം ചെയ്യുന്നതിന് ഒരു ഏകോപന യോഗം നടത്തുകയും ചെയ്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.