ദോഹ : ഇന്ത്യൻ എംബസിക്ക് കീഴിലെ സാംസ്‌കാരിക വിഭാഗമായ ഇന്ത്യൻ കൾചറൽ സെന്റർ 2025 -2026 വർഷത്തേക്കുള്ള ഭരണസമിതിയും ഉപദേശക സമിതിയും അധികേരമേറ്റു. ഐ.സി.സി അശോക ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളെ സാക്ഷിയാക്കിയാണ് എ.പി മണികണ്ഠൻ പ്രസിഡന്റായുള്ള 2025-26 കാലയളവിലെ പുതിയ ഭരണ സമിതി അധികാരമേറ്റത്. ഇന്ത്യൻ എംബസി കോൺസുലറും ഐ.സി.സി ചീഫ് കോർഡിനേറ്ററുമായ ഡോ. വൈഭവ് തണ്ഡലെ മുഖ്യാതിഥിയായി പങ്കെടുത്തു.
സ്ഥാനമൊഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം, പുതിയ ഭരണസമിതിക്കും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു. തുടർന്ന് പുതിയ സമിതി അംഗങ്ങളെ അദ്ദേഹം സ്വീകരിച്ചു. കഴിഞ്ഞ രണ്ടു വർഷക്കാലയളവിലെ പിന്തുണക്ക് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി മോഹൻ കുമാർ പ്രവാസി കമ്യൂണിറ്റിക്കും എംബസിക്കും നന്ദി അറിയിച്ചു. തുടർന്ന് പുതിയ ഭരണസമിതി സ്ഥാനമേറ്റു.
കഴിഞ്ഞ പ്രസിഡന്റ് എ.പി മണികണ്ഠൻ തന്നെയാണ് പുതിയ സമിതിയുടെയും പ്രസിഡന്റ്. പി.എൻ ബാബുരാജൻ നേതൃത്വം നൽകുന്ന പുതിയ ഉപദേശക സമിതിയും അധികാരമേറ്റെടുത്തു. ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് നന്ദി പറഞ്ഞു. ശാന്താനു ദേശ്പാണ്ഡേ (വൈസ് പ്രസിഡന്റ്), എബ്രഹാം കെ ജോസഫ് (ജനറൽ സെക്രട്ടറി), പ്രദീപ് പിള്ള, അഫ്സൽ അബ്ദുൽ മജീദ് (സെക്രട്ടറിമാർ), എന്നിവരാണ് പുതിയ ഭാരവാഹികൾ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.