മനാമ : ദീപാവലി ദിനത്തിൽ ഇന്ത്യൻ കുടുംബങ്ങളിൽ നേരിട്ടെത്തി ദീപാവലി ആശംസകൾ നേർന്നിരിക്കുകയാണ് ബഹ്‌റൈൻ കിരീടാവകാശിയും രാജകുടുംബാംഗങ്ങളും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ രാത്രി ദീപാവലി ആഘോഷത്തിനായി നിരവധി കുടുംബങ്ങളെ സന്ദർശിച്ചു.
ബഹ്‌റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ബാബൂഭായ് കേവൽറാം, മുൽജിമൽ, കവലാനി, താക്കർ, കേവൽറാം, അസർപോട്ട, ഭാട്ടിയ കുടുംബങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാനും മറ്റ് രാജകുടുംബാംഗങ്ങളും എത്തിയത്. രാജ്യത്തിന്‍റെ ഐക്യം, ബഹുസ്വരത, സഹവർത്തിത്വം എന്നിവ ഉയർത്തിക്കാട്ടുന്നതിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രശംസിച്ചു.
എല്ലാ മതങ്ങളോടുമുള്ള രാജ്യത്തിന്‍റെ ബഹുമാനവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സുരക്ഷിതവും അനുകമ്പയും നിറഞ്ഞ അന്തരീക്ഷത്തിൽ ഉൾപ്പെടുന്നതിലുമുള്ള ബഹ്റൈന്‍റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. സമൂഹത്തെ സേവിക്കുന്നതിനും ബഹ്‌റൈനിലെ സമൂഹത്തിൽ ഐക്യവും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ വംശജർ വഹിക്കുന്ന സേവനത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്‍റെ ശക്തമായ നിലനിൽപ്പിന് എന്നും പിന്തുണ നൽകുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന് വ്യവസായി കുടുംബങ്ങൾ നന്ദി രേഖപ്പെടുത്തി. ബഹ്‌റൈൻ രാജ്യത്തിന് കൂടുതൽ പുരോഗതിയും വികസനവും ആശംസിച്ചുകൊണ്ട് അവർ ഉപസംഹരിച്ചു. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ദീപാവലി ആഘോഷത്തിൽ സംബന്ധിക്കാൻ എത്തിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.