ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് സംഘടനകളുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്‍റർ, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം, ഇന്ത്യൻ സ്പോർട്സ് സെന്‍റർ എന്നിവയുടെ പ്രസിഡന്‍റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
ജനുവരി 31ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ഓൺലൈനായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഫലം അന്നുതന്നെ പ്രഖ്യാപിക്കും. ജനുവരി 17 വൈകുന്നേരം 5 മണി വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ജനുവരി 18ന് വൈകുന്നേരം 5 മണിക്ക് മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാർഥികളുടെ പേര് എംബസി പ്രസിദ്ധീകരിക്കും. . ജനുവരി 23ന് വൈകുന്നേരം 5 മണി വരെ പത്രിക പിൻവലിക്കാം. പിറ്റേന്ന് വൈകുന്നേരം 5ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
2023 നിലവിൽ വന്ന മൂന്ന് സമിതികളും രണ്ടു വർഷം പൂർത്തിയാക്കിയതിനെ തുടർന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.