Breaking News

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സി എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ

ന്യൂ യോർക്ക്: വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ് 2025 ഒക്ടോബർ 9,10,11 തീയതികളിൽ ന്യൂ ജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും.

കോൺഫറൻസ് വേദിയായ ഷെറാട്ടൺ ഹോട്ടൽ ജനറൽ മാനേജരായ ജാസ്സി സിങ്ങും ഇന്ത്യ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ എന്നിവരുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകരും, സാമൂഹ്യ സാംസ്‌കാരിക നേതാക്കളും, കമ്മ്യൂണിറ്റി നേതാക്കന്മാരും, , വ്യാപാരി വ്യവസായികളും വേദി സന്ദർശിക്കുകയും ആവശ്യമായ ഒരുക്കങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. ഐ. പി. സി. എൻ. എ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോൺഫെറെൻസിന്റെ ആതിഥേയത്വം വഹിക്കുന്നത്.

30 ശതമാനത്തിലേറെ ഇന്ത്യാക്കാരുള്ള അമേരിക്കയിലെ ഏക നഗരമാണ് എഡിസൺ. എഡിസൺ മേയർ സാം ജോഷി യുവാവായ ഇന്ത്യാക്കാരനാണ്. എന്തുകൊണ്ടും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ കോൺഫറൻസ് നടത്താൻ അനുയോജ്യമാണ് ഈ വേദി എന്ന് മാധ്യമപ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും അഭിപ്രായപ്പെട്ടു, മാത്രവുമല്ല ന്യൂവാർക്ക് അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഈ ഹോട്ടൽ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കൻ മണ്ണിലെ മലയാള മാധ്യമപ്രവർത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോൺഫെറെൻസ് എന്ന് വിലയിരുത്തുന്നു.

2006 വർഷത്തിൽ ആദ്യമായി എളിയ രീതിയിൽ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളർന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . മലയാള മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടൊപ്പം, അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് പ്രചോദനം ആകുന്ന ഒരു കോൺഫെറെൻസ് ആയിരിക്കും ഇത്. കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാൻ പോകുന്നത്. ന്യു ജേഴ്‌സിയിൽ മുൻപ് മൂന്നു തവണ കൺവെൻഷൻ വ്യത്യസ്ത വേദികളിൽ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നും വാഷിംഗ്ടണിൽ നിന്നുമൊക്കെ ഡ്രൈവ് ചെയ്തു എത്താൻ പറ്റുന്നതാണ് വേദി.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള , മുൻ പ്രസിഡന്റ് ജോർജ്‌ ജോസഫ്, മുൻ ട്രെഷറർ ജോർജ് തുമ്പയിൽ, ഐ. പി. സി. എൻ. എ ഫിലാഡൽഫിയ പ്രസിഡന്റ് അരുൺ കോവാട്ട്, ന്യൂ യോർക്ക് അംഗം ജോൺസൻ ജോർജ് എന്നീ മാധ്യമ പ്രവർത്തകർ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ നാഷണൽ സെക്രട്ടറി ബൈജു വർഗീസ്, ഫൊക്കാന മുൻ പ്രസിഡന്റ്റ് പോൾ കറുകപ്പിള്ളിൽ, ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ മുൻ സെക്രട്ടറി ജിബി മോളോപറമ്പിൽ, സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരായ സണ്ണി വാണിയപ്ലാക്കൽ, സജി മാത്യു, മിത്രാസ് പ്രസിഡന്റ് രാജൻ ചീരൻ, ജിഷോ തോമസ്, പ്രമുഖ വ്യവസായിയും സംരഭകനുമായ നോഹ ജോർജ് ഗ്ലോബൽ കൊളീഷൻ എന്നിവരും വേദി കാണാനെത്തി. ഈ വർഷത്തെ പ്ലാറ്റിനം ഇവന്റ് & മെയിൻ സ്പോൺസർ സാജ് ഏർത് റിസോർട്ടിന്റെ ഉടമകളായ സാജൻ വര്ഗീസും മിനി സാജനുമാണ്

ഓരോ കോൺഫെറെൻസുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങൾ കരുതുന്നത്. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജനുവരിയിൽ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയർ, മീഡിയ എക്‌സലൻസ് അവാർഡ് ദാന ചടങ്ങു വൻ വിജയമായി തീർന്നു. അതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ വന്നുവെങ്കിലും അത് സമ്മേളനത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല കൂടുതൽ ജനശ്രദ്ധ ലഭിക്കാൻ കാരണമാവുകയും ചെയ്തു എന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. കേരളത്തിൽ നടക്കുന്ന ടെലിവിഷൻ ചാനലുകളുടെ പുരസ്കാരവേദിക്കൊപ്പം കിട പിടിച്ച ഈ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്തവർക്ക് ഏറ്റവും നല്ല അഭിപ്രായമാണുണ്ടായത്. കേരളത്തിൽ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്തു എന്നിവർ പറഞ്ഞു. അവയ്ക്ക് അന്തിമ രൂപം നൽകി വരുന്നു. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള വെബ്‌സൈറ്റ് ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് അവർ അറിയിച്ചു. ഈ വർഷത്തെ കോൺഫെറെൻസിനും കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രമുഖരായ മുതിർന്ന മാധ്യമപ്രവർകാരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും എന്നും ട്രഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവരും അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.