ന്യൂഡൽഹി : യുഎസിൽനിന്നു നാടുകടത്തിയ ഇന്ത്യക്കാരുടെ നേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചേക്കും. തുടക്കത്തിൽ യുഎസിന്റെ നടപടിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രാലയം പ്രതിഷേധത്തെ തുടർന്നു നിലപാട് തിരുത്തുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പ്രതിഷേധം നേരിട്ടറിയിക്കുമെന്ന വാർത്തകൾ ഇതുവരെ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടില്ല. ഈ മാസം 12നും 13നും ആണു പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് സന്ദർശിക്കുന്നത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റ ശേഷം നരേന്ദ്ര മോദിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കയ്യാമം വച്ചും കാലിനും അരയിലും ചങ്ങലയിട്ടും സ്ത്രീകളടക്കമുള്ള 104 പേരെ കുറ്റവാളികളെപ്പോലെ യുഎസ് സൈനിക വിമാനത്തിൽ അമൃത്‌സറിലെത്തിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണുയർന്നത്. അനധികൃത കുടിയേറ്റത്തിനു പിടിയിലായ 96 പേരുടെ രണ്ടാമത്തെ സംഘം അടുത്ത ദിവസം എത്തുമെന്നാണു കരുതുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.