Breaking News

ഇന്ത്യയെ ശത്രുവാക്കി കാനഡ, ഉപരോധ മുന്നറിയിപ്പുമായി ഇന്ത്യയും; ആ ബന്ധം അവസാനിക്കുന്നുവോ?

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ വധം ഇന്ത്യ-കാനഡ ബന്ധം ഉലച്ചിട്ട് നാള്‍ കുറച്ചായി. അമിത് ഷായെ കാനഡ ഉന്നംവെച്ചതോടെ ഇന്ത്യക്ക് കൊണ്ടു. കനേഡിയന്‍ ഹൈക്കമ്മീഷനെ വിളിച്ച് ഇന്ത്യ പ്രതിഷേധമറിയിച്ചു. അവിടം കൊണ്ടും കഴിഞ്ഞില്ല. അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവുമായ പ്രസ്താവന നടത്തിയാല്‍ കാനഡയ്‌ക്കെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം അവസാനിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
2023 ജൂണ്‍ പത്തിന് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെടുന്നു. തൊട്ടുപിന്നാലെ ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം, നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു. അസംബന്ധമെന്ന് ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളി. എന്നാല്‍ ട്രൂഡോയുടെ പ്രതികരണവും ഇന്ത്യയുടെ മറുപടിയും കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.

തൊട്ടടുത്ത ദിവസങ്ങളില്‍ നിജ്ജറുടെ കാലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവുമായി കാനഡ രംഗത്തെത്തി. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ട്‌സ് പൊലീസും ആരോപിച്ചു. ഇതോടെ സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിച്ചായിരുന്നു കാനഡയുടെ മറുപടി. തൊട്ടുപിന്നാലെ ഇന്ത്യക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചന നല്‍കി കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയും രംഗത്തെത്തി.

ഇതിനിടെയാണ് ‘അമിത് ഷാ’ വിവാദം ഉയര്‍ന്നുവരുന്നത്. ഖാലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ അമിത് ഷായാണെന്നായിരുന്നു കാനഡയുടെ പുതിയ ആരോപണം. യുഎസ് ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റായിരുന്നു ഈ ആരോപണം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പത്രത്തിന് വിവരം നല്‍കിയത് താനാണെന്ന് തുറന്നുപറഞ്ഞ് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ രംഗത്തെത്തി. ഇതോടെ വിഷയം കൂടുതല്‍ ആളിക്കത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.