Breaking News

ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി

റിയാദ്​: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും സാമൂഹികവും സാമ്പത്തികവുമായ വികസനവുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങളുടെ തുടർച്ചയായ ചർച്ചയ്ക്ക് ഊന്നൽ നൽകുന്നു. സൗദിയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന ചരിത്രം ദീർഘകാല വ്യാപാരത്തിന്റെ സവിശേഷതയാണ്​. ഇത്​ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് അടിത്തറയിട്ടു. പൊതു താൽപര്യങ്ങൾ വർധിപ്പിക്കുന്നത് സൗദിക്കും ഇന്ത്യയ്ക്കും മുഴുവൻ പ്രദേശത്തിനും ഗുണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളെക്കുറിച്ച് പഠിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എല്ലാ മേഖലകളിലെയും സഹകരണത്തിന് പുതിയ അടിത്തറ പാകി. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കൗൺസിലിന്റെ കഴിവുകളും കാര്യക്ഷമതയും വർധിപ്പിക്കാനാകുമെന്ന്​ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ വശങ്ങളിലും മേഖലകളിലും സുസ്ഥിരമായ ഏകോപന ശ്രമങ്ങളുടെ പ്രാധാന്യം സൗദി തിരിച്ചറിയുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഔദ്യോഗിക സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്​. ജയശങ്കറുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും അത്​ വികസിപ്പിക്കാനുള്ള അവസരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.
ഇന്ത്യയിലെ സൗദിയിലെ എംബസി ചാർജ് ഡി അഫയേഴ്സ് ജിദ്ദി ബിൻ നാഇഫ്​ അൽറഖാസ്, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്​ദുറഹ്​മാൻ അൽ ദാവൂദ്, ഏഷ്യൻ രാജ്യങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ നാസർ അൽ ഗനൂം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.