ജമ്മുകശ്മീരിലെ വ്യോമസേനാ താവളത്തില്‍ ആക്രമണ ശ്രമം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍ ആക്രമണ ശ്രമവും നടന്നതിനെ പരാമര്‍ ശിച്ചാണ് റാവതിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വെച്ചാല്‍ തിരിച്ചടിക്കുമെന്ന് സംയു ക്തസൈനിക മേധാവി ബിപിന്‍ റാവത്. ജമ്മുകശ്മീരിലെ വ്യോമസേനാ താവളത്തില്‍ ആക്രമണ ശ്ര മം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുകളില്‍ ഡ്രോണ്‍ ആക്രമണ ശ്രമവും നടന്ന തിനെ പരാമര്‍ശിച്ചാണ് റാവതിന്റെ മുന്നറിയിപ്പ്.
‘ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുക എന്നാല്‍ പാകിസ്താന്‍ കാണിക്കുന്നത് ഗുരുതരമായ തെറ്റായിരിക്കും. അതിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നല്‍കാന്‍ കെല്‍പ്പു ള്ളവരാണ് ഇന്ത്യന്‍ സൈന്യമെന്ന് മറക്കരുത്’ ബിപിന്‍ റാവത് പറഞ്ഞു.
ഇന്ത്യക്കെതിരെ സാങ്കേതിക ആയുധപ്രയോഗമെന്നത് പാകിസ്താന്റെ വ്യാമോഹമാണ്. ഇതുവരെ നടന്ന എല്ലാ ഡ്രോണ്‍ ആക്രമണവും ഇന്ത്യ വ്യക്തമായി അന്വേഷിക്കുകയാണ്. എല്ലാ റിപ്പോര്‍ട്ടും ഇന്ത്യന്‍ പ്രതിരോധവകുപ്പ് പഠിച്ച് ഉചിതമായ തീരുമാനം എടുക്കും. ജൂണ്‍ 27ന് ജമ്മുകശ്മീരിലെ വിമാനതാവളത്തിന് നേരെ നടന്ന ആക്രമണം പാകിസ്താന്റെ അറിവോടെയും പാകിസ്താന്‍ അതി ര്‍ത്തിക്കുള്ളില്‍ നിന്നും നിയന്ത്രിക്കപ്പെട്ടതുമാണ്. എന്നാല്‍ ഉദ്ദേശമെന്തെന്ന് കൃത്യമല്ല. എന്നാലിനി അത്തരം എന്തുനീക്കമുണ്ടായാലും ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെന്തെന്ന് പാകിസ്താന്‍ തിരി ച്ചറിയുമെന്നും റാവത് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.