Breaking News

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം;വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ രാജ്യങ്ങളുമായി ധാരണ

ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആ രോഗ്യ മന്ത്രാലയം.കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാ ജ്യങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു

ന്യൂഡല്‍ഹി:ഇന്ത്യയുടെ രണ്ട് കോവിഡ് വാക്സിനുകള്‍ 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കാരണമുള്ള വിദേശയാത്രാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഈ രാജ്യ ങ്ങളുമായി ധാരണയായതായി ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.ഭാരത് ബയോട്ടെകില്‍ നി ര്‍മ്മിച്ച കോവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനുകള്‍ക്കാണ് ലോകരാജ്യ ങ്ങ ളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ അംഗീകരിക്കുന്നതിനായി 96 രാജ്യങ്ങളുമായി പരസ്പരധാര ണ യിലെത്തിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.കോവിഷീല്‍ ഡ്,ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചതോ ദേശീ യ തലത്തില്‍ അംഗീകാരമുള്ളതോ ആയ മറ്റ് വാക്സിനുകള്‍ എന്നിവ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യ ക്കാര്‍ക്ക് ഇനി മുതല്‍ ഈ രാജ്യങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബി സിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യക്കാരുടെ വിദേശയാത്ര എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡ, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, സ്പെയിന്‍, ബംഗ്ലാദേശ്, മാലി, ഘാന, സിയറ ലിയോണ്‍, അംഗോള, നൈജീ രിയ, ബെനിന്‍, ചാഡ്, ഹങ്കറി, സെര്‍ബി യ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, സ്ലൊവേനിയ, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലാന്‍ഡ്, എസ്റ്റോണിയ, റൊമാനി യ,മോള്‍ഡോവ,അല്‍ബേനിയ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍ സ്റ്റീന്‍, സ്വീഡന്‍, ഓസ്ട്രിയ,മോണ്ടിനെഗ്രോ,ഐസ് ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് 109 കോടി ഡോസ് കോറോണ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. ഇനിയും വാക്‌സിന്‍ ലഭിക്കാത്ത മേഖലകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.