ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി
ദുബൈ : മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള വിമാന സര്‍ വീസുകള്‍ ആഗസ്റ്റ് ഏഴു വരെ നിര്‍ത്തിവച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. ബംഗ്ലാ ദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഉണ്ടാവി ല്ല.അ ന്തിമ തീരുമാനത്തിനു കാത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യു എഇയിലേക്ക് വിമാന സവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തി ഹാദ് എയര്‍വെയ്‌സ് അറിയിച്ചു. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതി നി ധികള്‍ എന്നിവര്‍ക്ക് പ്രവേശനത്തിന് തടസം ഉണ്ടാവില്ല. എങ്കിലും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇവര്‍ തയ്യാറാവണമെന്ന് ഉത്തരവില്‍ പറയുന്നു.
അതേസമയം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന് തടസ്സമില്ല. രണ്ടു ദിശയിലേക്കുമുള്ള കാര്‍ഗോ സര്‍വീസിനെയും ബാധിക്കില്ലെന്നും ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു. കഴിഞ്ഞദിവസം ഓഗസ്റ്റ് രണ്ടുവരെ ഇത്തിഹാദ് എയര്‍വെയ്‌സ് നിരോധനം നീട്ടിയിരുന്നു. ഇതാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അനന്തമായി നീട്ടിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.