Breaking News

ഇന്ത്യയില്‍ നിന്നും ഹജ്ജിന് എത്തുക 79,000 വിശ്വാസികള്‍

1,800 ഹജ്ജുമ്മമാര്‍ പുരുഷ സഹയാത്രികരില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കും.

ജിദ്ദ :  കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരമൊരുങ്ങുന്നു. ഇക്കുറി 79,237 പേര്‍ക്ക് ഹജ്ജ് യാത്രയ്ക്ക് അനുമതി ലഭിച്ചതായി ഹജ്ജ് കാര്യ വകുപ്പ് അറിയിച്ചു.

ജൂലൈ മാസമാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക. കേന്ദ്ര ഹജ്ജ് കമ്മറ്റി വഴി 56,601 പേരും 22,636 പേര്‍ വിവിധ ഹജ്ജ് സംഘടനകള്‍ വഴിയും സൗദി അറേബ്യയിലെത്തും.

ഇക്കുറി 83,140 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 72,170 അപേക്ഷകള്‍ ഓണ്‍ലൈനായാണ് ലഭിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു.

ഹജ്ജ് യാത്രികരെ സഹായിക്കുന്നതിനുള്ള 400 ഖാദിം ഉള്‍ ഹജ്ജ് വൊളണ്ടിയര്‍മാര്‍ക്കുള്ള ദ്വിദിന ശില്‍പശാല കഴിഞ്ഞ ദിവസം മുംബൈയില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ 12 പേര്‍ വനിതകളായിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട താമസം, ഗതാഗതം. ആരോഗ്യം സുരക്ഷ എന്നീ വിഷയങ്ങളിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ശില്‍പശാലയില്‍ ഡോക്ടര്‍മാര്‍, വ്യോമയാന മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ മേല്‍നോട്ട സമിതി വിദഗ്ദ്ധര്‍ എന്നിവര്‍ പരിശീലന ക്ലാസുകള്‍ നയിച്ചു.

വിശ്വാസികള്‍ക്ക് ഹജ്ജ് കര്‍മം സുഗമമായി നിര്‍വഹിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും സഹകരിച്ച് സംയുക്തമായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി നഖ് വി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.