മസ്‌കത്ത് : മസ്‌കത്തിലെയും പരിസരങ്ങളിലെയും ഏഴ് ഇന്ത്യൻ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. www.indianschoolsoman.കോം എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ സ്‌കൂളുകളിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഒമാൻ റസിഡൻസ് വീസയുള്ള ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്‌കൂളുകളിൽ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കൂ. അല്ലെങ്കിൽ സീറ്റുകൾ ലഭ്യമായ മറ്റ് സ്‌കൂളുകളെ സമീപിക്കേണ്ടിവരും. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്.
ഒന്നാം ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും നറുക്കെടുപ്പിൽ അവസരം ലഭിച്ചിരുന്നു. ഏപ്രിൽ ആദ്യവാരത്തോടെ പുതിയ അധ്യയന വർഷത്തിലെ ക്ലാസുകൾ ആരംഭിക്കും. അതിനാൽ തന്നെ രണ്ടാം ഘട്ട നറുക്കെടുപ്പും വേഗത്തിൽ പൂർത്തിയാക്കും. ആവശ്യമായ രേഖകളും ഫീസും നേരത്തെ സ്‌കൂളുകളിൽ എത്തിച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.