Breaking News

ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകര്‍ക്കുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ‘നവിന്‍ ആഷര്‍കാസി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗുബ്ര ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് ഫിനാന്‍ഷ്യല്‍ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മഹ്മൂദ് ബിന്‍ യഹ്യ ബിന്‍ ഹമൂദ് അല്‍ ഹുസൈനി വിശിഷ്ടാതിഥിയായിരുന്നു.വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇന്റര്‍നാഷനല്‍ സ്‌കൂള്‍സ് ഓഫിസ് അസിസ്റ്റന്റ് ഡയറക്ടര്‍ കൗസര്‍ ബിന്‍ത് ഖലീഫ ബിന്‍ ഖമാസ് അല്‍ സുലൈമാനി പ്രത്യേക അതിഥിയായി. സീറ കമ്മ്യൂണിക്കേഷന്‍സ് എല്‍ എല്‍ സി മാനേജിങ് ഡയറക്ടര്‍ ആദിത്യ ആര്‍ ഖിംജി മുഖ്യ പ്രഭാഷണം നടത്തി. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശിവകുമാര്‍ മാണിക്കം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ രശ്മി രാധാകൃഷ്ണന്‍ (മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍), ഹിന അന്‍സാരി (ബൗഷര്‍ ഇന്ത്യന്‍ സ്‌കൂള്‍), പ്രൈമറി സ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ചന്‍ ബജേലി, വിദ്യ വിഷ്ണു (മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍) മിഡില്‍ സ്‌കൂള്‍ വിഭാഗത്തില്‍ സന്ധിനി ദിനേശ് (ബൗഷര്‍ ഇന്ത്യന്‍ സ്‌കൂള്‍), ജിഷ ലാല്‍ ദീപക് (മബേല ഇന്ത്യന്‍ സ്‌കൂള്‍), സീനിയര്‍ സ്‌കൂള്‍ വിഭാഗത്തില്‍ ഹസീന ബീഗം അബ്ദുള്‍ അസീസ്, ജ്യോതിലക്ഷ്മി രഞ്ജിത് (ദര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍) കോസ്‌കോളാസ്റ്റിക് വിഭാഗത്തില്‍ അശുതോഷ് പന്ത്, ശ്രീമതി വിക്ടര്‍ പോള്‍ രാജ് (മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍) എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.
മുകളില്‍ പറഞ്ഞവര്‍ക്ക് പുറമേ, വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് വിവിധ വിഭാഗങ്ങളിലുള്ള മുപ്പത്തിയെട്ട് അധ്യാപകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പ്രിന്‍സിപ്പല്‍മാരായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിന് സലാല ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപക് പടങ്കര്‍, സൂര്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീനിവാസന്‍, റുസ്താഖ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബു ഹുസൈന്‍ അബ്ദുല്‍ കാസിം എന്നിവരെയും ആദരിച്ചു.
പിഎച്ച്‌ഡി നേടിയ സീബ് ഇന്ത്യന്‍ സ്‌കൂളിലെ ഡോ. പി കെ ജാബിര്‍, മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഡോ. ജ്യോതി ഗണേശനാഥ്, സൂര്‍ ഇന്ത്യന്‍ സ്‌കൂളിലെ ഡോ. ആര്‍ വി പ്രദീപ്, നിസ്‌വ ഇന്ത്യന്‍ സ്‌കൂളിലെ ഡോ. പ്രമോദ് കുമാര്‍ തിവാരി എന്നിവരെയും ആദരിച്ചു. നവീന്‍ ആഷര്‍കാസി അവാര്‍ഡുകളുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക മത്സരത്തിലെ വിജയികള്‍ക്ക് ജെസല്‍ ആഷര്‍ രാജ്ദ, ലാസ്ലോ രാജ്ദ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ ഗൂബ്രബ്രയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.