രാജ്യത്തെ രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേ ദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ ഫാര്‍മ കമ്പനി ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് കഴിയുമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. 12 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിനേഷന് ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയി ച്ചതായി ഫൈസര്‍ വൃത്തങ്ങള്‍ പറഞ്ഞു. വാക്സിനുള്ള അനുമതി വേഗത്തിലാക്കണമെന്നും അമേ രിക്കന്‍ ഫാര്‍മ കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ-ഒക്ടോബര്‍ മാസത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്സിന്‍ പുറത്തിറക്കാനാകുമെന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.
തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്നാണ് ഫൈ സറിന്റെ അവകാശവാദം. ഒരു മാസം വരെ വാകസിന്‍ കോള്‍ഡ് സ്‌റ്റോറേജില്‍ സുരക്ഷിത മായി രിക്കും. രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസിലാണ് മരുന്ന് സൂക്ഷിക്കേണ്ടതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ നെഗറ്റീവ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്ന തരത്തി ലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ചെലവ് കൂടുതലാണെന്നും ഇന്ത്യ പോലെ ജനസംഖ്യ കൂടുതലു ള്ള രാജ്യത്തിന് ഇത് പ്രായോഗികമല്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
പ്രതികൂല സംഭവങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാര നടപടികളില്‍നിന്ന് പരിരക്ഷ നല്‍കണം എന്ന തു ള്‍പ്പെടെ ആവശ്യങ്ങളും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ വ്യാപകമായ കൊറോണ വക ഭേദത്തിനെതിരെ വാക്സിന്‍ 87.9% ഫലപ്രദമാണെന്ന പഠനം ചൂണ്ടിക്കാട്ടിയാണ് ഫൈസര്‍ ഇന്ത്യയു ടെ അനുമതി തേടുന്നത്. അനുമതി ലഭിച്ചാല്‍ ജൂലൈ- ഒക്ടോബര്‍ കാലയളവില്‍ അഞ്ചു കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍, സ്പുട്നിക് വി എന്നീ വാക്സിനുകള്‍ക്കാണ് ഇന്ത്യയില്‍ അനു മതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കമ്പനികള്‍ക്കൊന്നും നഷ്ടപരിഹാര നടപടികളി ല്‍നിന്ന് പരിരക്ഷ നല്‍കിയിട്ടില്ല. യുഎസും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം ഇളവുകള്‍ ഫൈസ റിന് നല്‍കിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.