UAE

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് യാത്രാനുമതി, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കണം ; വിലക്ക് നീക്കി ദുരന്തനിവാരണ സമിതി

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി സി ആര്‍ പരിശോധന നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു എ ഇ പൗരന്മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

പുതിയ നിയന്ത്രണങ്ങള്‍

  • യാത്രക്കാര്‍ യു എ ഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം
  • 48 മണിക്കൂറിനുള്ളിലെ പി സി ആര്‍ ഫലം കൈവശം വേണം
  • പി സി ആര്‍ ഫലത്തില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം
  • വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം
  • ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പി സി ആര്‍ പരിശോധനക്ക് വിധേയമാകണം
  • പി സി ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയില്‍ ഇന്‍സ്റ്റിറ്റിയൂഷണ്‍
  • ക്വാന്റയിന്‍ കഴിയണം. 24 മണിക്കൂറിനകം ഫലം വരും.

ദുബൈ : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഭാ ഗി ക ഇളവ് അനുവദിച്ചു ദുബൈ ദുരന്തനിവാരണ സമിതി. യുഎഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി സി ആര്‍ പരിശോധന നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു എ ഇ പൗരന്മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജൂണ്‍ 23 മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരിക.

ക്യുആര്‍ കോഡ് ചെയ്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയു ള്ളൂ. വിമാനം പുറപ്പെടുന്നതിന് നാല് മണി ക്കൂര്‍ മുമ്പ് റാപ്പിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം. ദു ബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി സി ആര്‍ പരിശോധന നടത്തണം. ഇതി ന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം. യുഎഇ പൗരന്മാരെ യും നയതന്ത്രജ്ഞരെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. ഇന്ത്യയെ കൂടാതെ നൈജീരിയ, സൗത്ത് ആഫ്രി ക്ക എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് പിന്‍വലിക്കുന്നതിന് മുന്നോടിയായിരിക്കും പുതിയ നിയന്ത്ര ണങ്ങളെന്ന് സൂചന. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്രാ നിയമങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് -19 നെ പ്രതിരോധിക്കു ന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള നിയമങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ യാത്രക്കാരെ സംരക്ഷിക്കാ നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറി യിച്ചു. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.