Gulf

ഇന്തോ-ബഹ്‌റൈന്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ മെയ് മൂന്നു മുതല്‍

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

നാമ :  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റേയും ബഹ്‌റൈനിലെ കേരളീയ സമാജത്തിന്റെയും എഴുപത്തിയഞ്ചാം വാര്‍ഷികം സംയുക്ത ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് മെയ് മൂന്നിന് തിരിതെളിയും.

ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് നൃത്ത, സംഗീത പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ബഹ്‌റൈന്‍ സൊസൈറ്റി ഫോന്‍ കള്‍ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് സുര്യാ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെ ഇന്ത്യന്‍ എംസിയും കേരളീയ സമാജവും ചേര്‍ന്ന് നൃത്ത സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയും ബഹ്‌റൈനും നയനത്ര ബന്ധം സ്ഥാപിച്ചതിന്റെ അമ്പതാം വാര്‍ഷികവും ഈ അവസരത്തില്‍ ആഘോഷിക്കും.

ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍കൈ എടുത്ത് ഇതൊരു ഉത്സവമാക്കിമാറ്റുകയാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

മെയ് മൂന്നു മുതല്‍ മെയ് പതിനാല് വരെയാണ് കള്‍ചറല്‍ ഫെസ്റ്റ് നടക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കേന്ദ്ര സംസ്‌കാരിക മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്നുണ്ട് ഇതിന്റെ ഭാഗം കൂടിയാണ് ബഹ്‌റൈനില്‍ നടക്കുന്ന സാംസ്‌കാരികോത്സവമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ കലാസംവിധായകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ മെഗാ ഫെസ്റ്റിവല്‍ അരങ്ങേറും, ലോക പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ വീണാ വിദ്വാന്‍ രാജേഷ് വൈദ്യ, കീ ബോര്‍ഡ് വാദകന്‍ സ്റ്റീഫന്‍ ദേവസ്യ എന്നിവരും പരിപാടികളില്‍ പങ്കെടുക്കും.

മെയ് മൂന്നിന് അനൂപ് ജലോട്ടയുടെ ഗസല്‍, മെയ് നാലിന് ആശാ ശരതിന്റെ നൃത്തം, മെയ് അഞ്ചിനാണ് സ്റ്റീഫന്‍ ദേവസിയുടെ സംഗീത നിശ, മെയ് ആറിന് ഗണേഷ്, കുമരേഷ് എന്നിവരുടെ വയലിന്‍ കച്ചേരി, മെയ് ഏഴിന് അഭിഷേക് രഘുറാമിന്റെ സംഗീത കച്ചേരി, മെയ് എട്ടിന് നിത്യ ശ്രീ മഹാദേവന്റെ സംഗീത കച്ചേരി മെയ് ഒമ്പതിന് വിദ്യശ്രീയുടെ ബുദ്ധ ദി ഡിവൈന്‍ എന്ന നൃത്ത നാടകം, മെയ് പത്തിന് മെലഡി വിരുന്ന് എം ജയചന്ദ്രന്‍, ശങ്കരന്‍ നമ്പൂതിരി, ശ്രീവത്സന്‍ ജെ മേനോന്‍ , ലാലു സുകുമാര്‍ എന്നിവര്‍ നയിക്കും. മെയ് പതിനൊന്നിന് ബഹ്‌റൈനിലെ കലാകാരന്‍മാരുടെ വിവിധ പരിപാടികള്‍ മെയ് പന്ത്രണ്ടിന് കരുണാമൂര്‍ത്തി, ഗിരിധര്‍ ഉടുപ്പി, മൈസൂര്‍ നാഗരാജ്, ഡോ മൈസൂര്‍ മഞ്ചുനാഥ്, എന്നിവര്‍ അണിനിരക്കുന്ന വയലിന്‍ കച്ചേരി, മെയ് പതിമൂന്നിന് രാജേഷ് വൈദ്യയുടെ വീണ കച്ചേരി, ഭുവനേഷ് കുമാരന്‍, മോഹന്‍, സായ് ഹരി എന്നിവര്‍ പങ്കെടുക്കും. മെയ് പതിനാലിന് ഉസ്താദ് അംജദ് അലിഖാന്‍ മക്കളായ അമന്‍ അലി, അയാന്‍ അലി എന്നിവര്‍ പങ്കെടുക്കുന്ന സരോദ് കച്ചേരി എന്നിവയാണ് അരേങ്ങറുക.

ഹ്‌റൈന്‍ ഇന്ത്യന്‍ അംബാസഡര്‍, ബഹ്‌റൈന്‍ സംസ്‌കാരിക പുരാവസ്തു വകുപ്പ്, ബഹ്‌റൈന്‍ സാമൂഹിക വികസന മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയാണ് ഉത്സവം അരങ്ങേറുക.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.