Breaking News

ഇന്തോനേഷ്യന്‍ ഭൂചലനം; മരണം 162 ആയി ഉയര്‍ന്നു, 300 പേര്‍ക്ക് പരിക്ക്

ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. നൂറുകണക്കിന് പേ ര്‍ക്ക് പരുക്കുണ്ട്. മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജാവ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂ ചലനമാണ് അനുഭവപ്പെട്ടത്

ജാവ : ഇന്തോനേഷ്യന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 162 ആയി ഉയര്‍ന്നു. നൂറുകണക്കിന് പേര്‍ക്ക് പരു ക്കുണ്ട്. മേഖലാ ഗവര്‍ണര്‍ റിദ്വാന്‍ കാമില്‍ ആണ് ഇക്കാര്യം അറിയി ച്ചത്. ജാവ ദ്വീപിലാണ് ഭൂകമ്പമു ണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാ നമായ ജക്കാര്‍ത്ത ഉള്‍പ്പെടെ പരിസര പ്രദേശങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി. കെ ട്ടിടങ്ങള്‍ എല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും.

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സാമാന്യം ശക്തമായ ഭൂചലനമാണ് അ നുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഘാതത്തില്‍ ഒരു ബോര്‍ഡിംഗ് സ്‌കൂള്‍, ഒരു ആശുപത്രി, മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ് ഭൂരിഭാഗം പേര്‍  ക്കും പരുക്കേറ്റത്.

ഭൂകമ്പത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തക ര്‍ന്ന കെട്ടിടങ്ങളും അവശിഷ്ടങ്ങളും തകര്‍ന്ന കാറുകളും ഇവയില്‍ കാണാം. തുടര്‍ചലനങ്ങള്‍ക്ക് സാധ്യ തയുള്ളതിനാല്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്തോ നേഷ്യന്‍ സര്‍ക്കാരിന്റെ ക്വിക്ക് റെസ്പോണ്‍സ് ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ഭൂകമ്പ ബാധി ത പ്രദേശത്തിന് ആയിരം കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാ ദ്ധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

പസഫിക് സമുദ്രത്തിലെ റിങ്ങ് ഒഫ് ഫയര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഇന്തോനേഷ്യ സ്ഥിതി ചെ യ്യുന്നത്. ഇതാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ക്കും അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും ഇടയാക്കുന്നത്. 2004ല്‍ സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഉണ്ടായ ഭീകര സുനാമിയില്‍ ഇന്തോനേഷ്യയില്‍ 170,000 പേരാണ് മരിച്ചത്. ഈ സുനാമിയില്‍ മേഖലയിലുടനീളം 220,000 പേര്‍ക്ക് ജീ വന്‍ നഷ്ടമായി. 2018ല്‍ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ ഹോളിഡേ ദ്വീപിലും സുംബാ വയിലുമായി 550 കൂടുതല്‍ പേര്‍ മരിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.